പതിനാറുകാരിയ്ക്ക് പീഡനം: പ്രതിക്ക് 12 വര്‍ഷം കഠിന തടവ്

കൊച്ചി: | WEBDUNIA|
PRO
PRO
പതിനാറുകാരിയും സംസാര ശേഷിയില്ലാത്തതുമായ പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചയാള്‍ക്ക് 12 വര്‍ഷം കഠിന തടവ് 35000 രൂപ പിഴ ശിക്ഷയും വിധിച്ചു. എറണാകുളം അഡിഷണല്‍ സെഷന്‍സ് ജഡ്ജി സുരേഷ് കുമാറാണ്‌ ശിക്ഷ വിധിച്ചത്.

2010 ഡിസംബര്‍ 25 ന്‌ രാവിലെ പത്തിന് വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്ത് അതിക്രമിച്ചു കയറി മാമ്പിള്ളി മടിക്കല്‍ ചെറുവേലിക്കുന്നത്ത് ഇരുക്കും പുറം വീട്ടില്‍ കുമാരനാണ്‌‍(43) പെണ്‍കുട്ടിയെ പീഡിപ്പിച്ചത് .

സംഭവം നടന്ന് നാലു മാസം കഴിഞ്ഞ് -2011 ഏപ്രില്‍ 25 ന്‌ സ്കൂളില്‍ തലചുറ്റിവീണ പെണ്‍കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയി പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടി നാലുമാസം ഗര്‍ഭിണിയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിലാണു പെണ്‍കുട്ടി പീഡന വിവരം പുറത്തു പറഞ്ഞത്. ഇതിനെ തുടര്‍ന്ന് അടുത്ത ദിവസം തന്നെ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :