10 ബംഗ്ലാദേശി ഭീകരര്‍ക്ക് വധശിക്ഷ വിധിച്ചു

ധാക്ക| WEBDUNIA| Last Modified വെള്ളി, 21 ജൂണ്‍ 2013 (13:33 IST)
PTI
2005ലെ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് കോടതി 10 ഇസ്ലാമികര്‍ക്ക് വിധിച്ചു. നിരോധിത സംഘടനയായ ജമാഅത്തുല്‍ മുജാഹിദിന്‍ ബംഗ്ലാദേശി പ്രവര്‍ത്തകരെയാണു ധാക്ക അതിവേഗത കോടതി ജഡ്ജി വധശിക്ഷക്ക് വിധിച്ചത്.

2005 നവംബര്‍ 29നു ഗാസിപുര്‍ ബാര്‍ അസോസിയേഷന്‍ ഓഫീസിനു നേരയുണ്ടായ ആക്രമണത്തില്‍ നാല് അഭിഭാഷകര്‍ ഉള്‍പ്പെടെ എട്ടുപേര്‍ മരിക്കുകയും 80 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ ആക്രമണത്തില്‍ പങ്കെടുത്ത 10 പേര്‍ക്കാണ് കോടതി വധശിക്ഷ വിധിച്ചത്.

പ്രതികള്‍ക്ക് 30 ദിവസത്തിനുള്ളില്‍ ഹൈക്കോടതിയില്‍ അപ്പീലിനു പോകാം. ഇതിനു ശേഷം ഹൈക്കോടതിയാണ് അവസാനമായി വധശിക്ഷ ശരിവെയ്ക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :