ജര്‍മനിയില്‍ തമിഴ് പുലികള്‍ സംഘടിത പ്രവര്‍ത്തനം നടത്തുന്നു
കൊളംബോ|
WEBDUNIA|
PRO
വേരോടെ പിഴുതെറിഞ്ഞിട്ടും തമിഴ് പുലികള്‍ ജര്‍മനിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി ജിഎല്‍ പെരിസ്. സാമൂഹ്യ സംഘടനയുടെ മറവില്‍ തമിഴ് പുലികള്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് മന്ത്രി സൂചിപ്പിച്ചത്.
ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി ജിഎല്‍ പെരിസ് ബെര്‍ലിന്‍ സന്ദര്‍ശിച്ച വേളയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജര്‍മനിയുടെ വിദേശകാര്യ മന്ത്രി ഗൈഡൊ വെസ്റ്റ്വെല്ലിയോട് സംസാരിക്കവെയാണ് ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി ജര്‍മനിയിലെ തമിഴ് പുലികളുടെ പുതിയ പ്രവര്‍ത്തന രീതികളെക്കുറിച്ച് വ്യക്തമാക്കിയത്.
ഗണ്യമായ രീതിയില്‍ ജര്‍മനിയുടെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ തമിഴ് പുലികള്‍ സ്കുളുകള്‍ നടത്തുന്നുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. പുതിയ സംഘടിതമായ ആശയപ്രചാരണം ഇവര്‍ സ്കൂളുകളില്‍ നടത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജര്‍മനിയില്‍ നിന്ന് വലിയ ഒരു നിക്ഷേപം കിട്ടാന്‍ തമിഴ് പുലികള്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തമിഴ് പുലികളുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജര്‍മനി കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നീണ്ട മുപ്പത് വര്‍ഷത്തെ പോരാട്ടങ്ങള്‍ക്കൊടുവില്‍ 2009ലാണ് തമിഴ് പുലി നേതാവ് പ്രഭാകരനടക്കമുള്ളവരെ ഉന്മൂലനം ചെയ്തത്.