ലാല്‍ജോസെന്ന ‘പുലി’ക്കുമുന്നില്‍ ചാക്കോച്ചന്‍ ‘ആട്ടിന്‍‌കുട്ടി‘യോ?

WEBDUNIA|
PRO
PRO
ലാല്‍ ജോസ് എന്ന സംവിധായകന്‍ ഒരു പുലിയാണെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. കാരണം ആദ്യം സംവിധാനം ചെയ്ത മറവത്തൂര്‍ കനവ് മുതല്‍ അയാളും ഞാനും തമ്മില്‍ വരെയുള്ള എല്ലാ ചിത്രങ്ങളിലും സംവിധായകന്റെ കൈയൊപ്പ് പതിഞ്ഞുകിടപ്പുണ്ട്. എല്‍സമ്മ എന്ന ആണ്‍കുട്ടിക്ക് ശേഷം സംവിധായകന്‍ ലാല്‍ ജോസും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന പുതിയ ചിത്രമാണ് പുള്ളിപ്പുലിയും ആണ്‍കുട്ടിയും.

മുന്‍‌ ചിത്രത്തിലെപോലെ ഗ്രാമീണ പശ്ചാത്തലത്തില്‍ ചിത്രീകരിക്കുന്ന സിനിമയില്‍ ഒരു നിഷ്‌കളങ്ക ഗ്രാമീണയുവാവായാണ് ചാക്കോച്ചന്‍ എത്തുന്നത്. കുട്ടനാട്ടിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രം ഹാസ്യത്തിനും കുടുംബബന്ധത്തിനും പ്രാധാന്യം നല്‍കുന്ന കഥയാണ്. കുഞ്ചാക്കോ ബോബന്റെ സിനിമാ കരിയറിലെ വഴിത്തിരിവാകും പുള്ളിപ്പുലിയും ആണ്‍കുട്ടിയിലിലെയും കഥാപാത്രം. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്തിന്റെ ചിത്രീകരണത്തിനിടെ വള്ളം മറിഞ്ഞ് ചാക്കോച്ചന്‍ കായലില്‍ വീണത് ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

അടുത്തിടെ കുഞ്ചാക്കോ അഭിനയിച്ച ചിത്രങ്ങളെല്ലാം ബോക്‌സ് ഓഫീസില്‍ ഹിറ്റാണ്. മറ്റൊരു പ്രത്യേകത
ആമേനിലെ ഹിറ്റ് ഗാനങ്ങള്‍ക്കു പിന്നാലെ കാവാലം നാരായണപ്പണിക്കര്‍ വീണ്ടും സിനിമയ്ക്കു പാട്ടെഴുതുന്നുവെന്നതാണ്. വിദ്യാസാഗറാണ് പാട്ടുകള്‍ക്ക് ഈണം പകരുന്നത്. കുഞ്ചാക്കോ ബോബനും നമിത പ്രമോദുമാണ് മുഖ്യ അഭിനേതാക്കള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :