കുവൈറ്റില്‍ ജോലി തട്ടിപ്പിനിരായായി മലയാളികള്‍; ഭക്ഷണമോ താമസസൌകര്യമോ ഇല്ല
കോഴിക്കോട്|
WEBDUNIA|
Last Modified ശനി, 11 ജനുവരി 2014 (10:07 IST)
PRO
ജോലി തട്ടിപ്പിനിരയായി 84 മലയാളികള്‍ കുവൈറ്റില്‍ കുടുങ്ങിക്കിടക്കുന്നു. കുവൈറ്റിലെ സബാഹ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് കമ്പനി ജനറല്‍ ട്രേഡിങ് ആന്‍ഡ് കോണ്‍ട്രാക്ടിങ് സ്ഥാപനത്തില്‍ ജോലിക്കെത്തിയവരാണ് ദുരിതം അനുഭവിക്കുന്നത്.
രണ്ടു മാസമായി ജോലിയോ താമസസൗകര്യമോ ഭക്ഷണമോ ഇല്ലാതെ ഇവര്‍ വലയുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കാറ്ററിങ് ഹെല്‍പ്പേഴ്സ് തസ്തികലേക്കെന്നുപറഞ്ഞാണ് ഇവരെ കൊണ്ടുപോയത്. ചുരുങ്ങിയത് ഒരുലക്ഷം രൂപയെങ്കിലും ഏജന്‍സികളില്‍ അടച്ചാണ് ഇവര്‍ പോയത്.
എന്നാല്‍ തുക തിരിച്ചുനല്‍കുമെന്നാണ് ഏജന്‍സി പറയുന്നത്. കുവൈറ്റ് കരിമ്പട്ടികയില്‍ പെടുത്തിയ കമ്പനിയാണ് സബാഹ് എന്നും വിവരമുണ്ട്. ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കിയെങ്കിലും നടപടിയില്ലാത്തത് ഇവരെ ഏറെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.