Last Modified ശനി, 1 ഓഗസ്റ്റ് 2015 (14:37 IST)
ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് അച്ഛനാകുന്നു. സുക്കര്‍ബര്‍ഗ് തന്നെയാണ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കാത്തിരിപ്പ് സഫലമായെന്നാണ് സുക്കര്‍ബര്‍ഗ് കുറിച്ചിരിക്കുന്നത്. എന്തായാലും സുക്കര്‍ബര്‍ഗിന്‍റെ ഈ സ്റ്റാറ്റസ് വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. നിമിഷനേരം കൊണ്ട് വൈറലായ സ്റ്റാറ്റസ് 12 ലക്ഷം ലൈക്കുകളും 80,000 കമന്റുകളുമായി മുന്നേറുകയാണ്. 34000 ഷെയറുമുണ്ട്.
ഒരു കുഞ്ഞിനുവേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു കുറച്ചുകാലമായി ഞങ്ങള്‍. നിര്‍ഭാഗ്യം കൊണ്ട് മൂന്നു തവണ ഇതിനുള്ള അവസരം നഷ്ടപ്പെട്ടു. എന്നിട്ടും പ്രതീക്ഷ നക്ഷ്ടപ്പെടാതെ കാത്തിരിക്കുകയായിരുന്നു - സുക്കര്‍ബര്‍ഗ് ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
ഗര്‍ഭഛിദ്രം നടന്നു എന്നൊക്കെ തുറന്നുപറഞ്ഞാല്‍ പലതും നഷ്ടപ്പെടുമെന്ന ഭയം പലര്‍ക്കുമുണ്ട്. എന്നാല്‍ ഇന്നത്തെ ലോകത്ത് കാര്യങ്ങള്‍ തുറന്നുപറയുന്നത് സഹിഷ്ണുതയും പ്രതീക്ഷയും ഉണര്‍ത്തുമെന്നാണ് ഞങ്ങള്‍ കരുതുന്നത് - സുക്കര്‍ബര്‍ഗ് പറയുന്നു.
ഭാര്യ പ്രിസില്ലയുമൊത്തുള്ള ചിത്രത്തോടൊപ്പമാണ് സുക്കര്‍ബര്‍ഗ് താന്‍ അച്ഛനാകുന്നത് അറിയിച്ചുകൊണ്ടുള്ള പോസ്റ്റിട്ടിരിക്കുന്നത്.