സ്‌നൂപ്പര്‍ ചാര്‍ട്ടെര്‍ വാട്സ് ആപ്പിന്റെ കാലനാകുമോ? നിരോധനപ്പേടിയില്‍ ഫേസ്‌ബുക്കും

ലണ്ടന്‍| VISHNU N L| Last Modified വെള്ളി, 10 ജൂലൈ 2015 (20:09 IST)
ബ്രിട്ടണില്‍ സോഷ്യല്‍ മീഡിയകളെ നിയന്ത്രിക്കുന്ന സ്നൂപ്പര്‍ ചാര്‍ട്ടെര്‍ എന്ന നിയമം പ്രാബല്യത്തില്‍ം വന്നേക്കുമെന്ന് സൂചന. ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഡേവിഡ്‌ കാമറൂണ്‍ ഇത്‌ സംബന്ധിച്ച സൂചന മാധ്യമങ്ങള്‍ക്ക്‌ നല്‍കിയതായാണ്‌ റിപ്പോര്‍ട്ട്‌. ഭീകരര്‍ ആശയ വിനിമയങ്ങള്‍ക്കായി വാട്സ് ആപ് പോലുള്ള സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നു എന്ന് ശ്രദ്ദയില്‍ പെട്ടതോടെയാണ് ബ്രിട്ടണ്‍ കടുത്ത നടപടിക്കൊരുങ്ങുന്നത്.

വാട്‌സ്ആപ്പ്‌ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകള്‍ക്ക്‌ ബ്രിട്ടണ്‍ നിരോധനമേര്‍പ്പെടുത്തിയാല്‍ മറ്റ്‌ രാജ്യങ്ങളും സുരക്ഷ മുന്‍നിര്‍ത്തി സമാന രീതി പിന്തുടര്‍ന്നേക്കുമെന്ന സൂചനകളുമുണ്ട്‌. 30 ബ്രീട്ടീസ്‌ വിനോദ സഞ്ചാരികളുടെ മരണത്തിന്‌ ഇടയാക്കിയ ട്യുണീഷ്യ ഭീകരാക്രമണത്തില്‍ ഐഎസ്‌ ജിഹാദി ആശയ വിനിമയത്തിനായി വാട്‌സ്ആപ്പ്‌ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിരുന്നു.

ഇതേതുടര്‍ന്നാണ് ബ്രിട്ടണ്‍ നിയമം കൊണ്ടുവരാന്‍ തുടങ്ങുന്നത്. സ്‌നൂപ്പര്‍ ചാര്‍ട്ടെര്‍' എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഈ നിയമം വാട്‌സ്ആപ്പിന്‌ പുറമെ ഫേസ്‌ബുക്ക്‌ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകള്‍ക്കും ബാധകമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :