ഇറ്റാലിയന്‍ നാവികസേന 823 അനധികൃത കുടിയേറ്റക്കാരെ രക്ഷിച്ചു

റോം| WEBDUNIA| Last Modified ശനി, 4 ജനുവരി 2014 (09:52 IST)
PRO
ഇറ്റാലിയന്‍ സിസിലിയന്‍ ചാനലില്‍ നിന്നും 823 അനധികൃത കുടിയേറ്റക്കാരെ രക്ഷിച്ചു. ലാംപെദുസ ദ്വീപില്‍ ബോട്ടുകള്‍ അടുപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവരെ രക്ഷിച്ചത്.

പാകിസ്ഥാന്‍‍, അഫ്രിക്ക, ഈജിപ്ത്, ഇറാഖ്, ടൂണിഷ്യ എന്നിരാജ്യങ്ങളില്‍നിന്നുള്ളവരാണ് ബോട്ടുകളിലുണ്ടായിരുന്നത്. വളരെ മോശാവസ്ഥയിലുള്ള ബോട്ടുകളില്‍ നിന്നും 23 സ്ത്രീകളും 46 കുട്ടികളും അടങ്ങുന്ന സംഘത്തെയാണ് നാവികസേന രക്ഷിച്ചത്.

കഴിഞ്ഞ ഒക്ടോബറില്‍ ലാംപെദുസ ദ്വീപിനടുത്ത് ചെറു കപ്പലുകള്‍ തകര്‍ന്ന് 400 ലേരെ അനധികൃത കുടിയേറ്റക്കാര്‍ മരിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :