ചൈനീസ് സൈന്യം ഇന്ത്യയുടെ പ്രദേശത്തേക്ക് നുഴഞ്ഞുകയറിയെന്ന ആരോപണം നിഷേധിച്ച് ചൈന. ചൈനീസ് വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം നിഷേധിച്ചത്.
ചൈനീസ് സൈന്യം അതിര്ത്തിക്കിപ്പുറത്താണ് ഉള്ളത്. നുഴഞ്ഞുകയറി പോസ്റ്റ് സ്ഥാപിച്ചു എന്ന വാര്‍ത്ത തെറ്റാണെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചുന്യുങ്ങ് പറഞ്ഞു.
അതേസമയം ചൈനീസ് നുഴഞ്ഞുകയറ്റത്തെ അതീവ ജാഗ്രതയോടെയാണ് ഇന്ത്യ നോക്കിക്കാണുന്നത്. രാജ്യതാല്പര്യങ്ങള് സംരക്ഷിക്കും എന്ന് പ്രതിരോധമന്ത്രി എ കെ ആന്റണി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ജമ്മു കശ്മീരിലെ ലഡാക്കിലെ ദൗലത്ത് ബെഗില്‍ ഇന്ത്യന്‍ പ്രദേശത്ത് 10 കിലോമീറ്ററോളം ഉള്ളിലേക്കാണ് ചൈനീസ് സൈന്യം കടന്നുകയറിയത്. ഏപ്രില്‍ 15ന് രാത്രിയാണ് സംഭവം.
മുന്‍കരുതല്‍ എന്ന നിലയില്‍, നുഴഞ്ഞുകയറ്റം നടന്ന പ്രദേശത്തേക്ക് മലമുകളില്‍ യുദ്ധം ചെയ്യാന്‍ പരിശീലിച്ച സൈനിക സംഘത്തെ ഇന്ത്യ അയക്കുന്നുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.