ദുബൈ|
rahul balan|
Last Updated:
വ്യാഴം, 25 ഫെബ്രുവരി 2016 (07:56 IST)
അനുവാദമില്ലാതെ മറ്റുള്ളവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്താല്‍ നടപടി എടുക്കുമെന്ന് ദുബൈ പൊലീസ്. ഇത്തരം കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്ക് ആറുമാസം വരെ തടവും അഞ്ച് ലക്ഷം ദിര്‍ഹം വരെ പഴിയും ലഭിക്കും.
യു എ ഇ ഐടി നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി.
സോഷ്യല്‍ മീഡിയ ഉപഭോക്താക്കളില്‍ പലര്‍ക്കും ഇതുസംബന്ധിച്ച് ധാരണയില്ലെന്ന് ദുബൈ പൊലീസ് അഡ്മിനിസ്ട്രേഷന് വിഭാഗം അസിസ്റ്റന്റ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ ഷരീഫ് പറഞ്ഞു. സോഷ്യല്‍ മീഡിയ ബോധവത്കരണ കാമ്പയിന്റെ ഉദ്ഘാടനത്തിന് ശേഷമാണ് അഡ്മിനിസ്ട്രേഷന് വിഭാഗം അസിസ്റ്റന്റ് കമാന്‍ഡര്‍ ഇക്കാര്യം വ്യക്തമാക്കിയത്. സോഷ്യല്‍ മീഡിയയില്‍ കൂട്ടികള്‍ സ്വന്തമായി അക്കൗണ്ട് ഉണ്ടാക്കുന്നത് സംബന്ധിച്ച് മാതാപിതാക്കള്‍ക്കും ദുബൈ പൊലീസ് മുന്നറിയിപ്പ് നല്കുന്നു. കുട്ടികള്‍ സോഷ്യല്‍ മിഡിയ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നത് ബ്ലാക്ക്മെയിലിംഗ് അടക്കമുളള അപകടങ്ങളിലേക്ക് നയിക്കും എന്നും ദുബൈ പൊലീസ് വ്യക്തമാക്കി.
അനുമതി കൂടാതെ മറ്റൊരാളുടെ ചിത്രം സോഷ്യല്‍ മിഡിയയില്‍ പോസ്റ്റ് ചെയ്യുന്നത് യു എ ഇയെ സംബന്ധിച്ച് ഗൗരവമേറിയ കുറ്റമാണെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനാണ് പൊലീസിന്റെ ശ്രമം.