മനുഷ്യനെ സൂര്യനില്‍ അയച്ചതായി അവകാശപ്പെട്ട് ഉത്തരകൊറിയ. ഹ്യുങ് ഗോങ് എന്ന 17കാരന് സൂര്യനില്‍ ആദ്യമായി കാലുകുത്തി എന്നാണ് വടക്കന്‍ കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി അവകാശപ്പെടുന്നത്. മാനവരാശിയുടെ ഏറ്റവും വലിയ കാല്‍വയ്പ്പ് എന്നാണ് വടക്കന്‍ കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സിയെ ഉദ്ധരിച്ച് വയേഡ് ഏഷ്യ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഉത്തര കൊറിയ ലോകരാജ്യങ്ങളെയെല്ലാം പിന്തള്ളി മനുഷ്യനെ സൂര്യനിലേക്ക് അയച്ചുവെന്നും ഈ ദൌത്യം വിജയകരമായിരുന്നു എന്നും വാര്‍ത്താ ഏജന്‍സി പറയുന്നു. സൂര്യനില്‍ നിന്ന് ഈ യുവാവ് മടങ്ങിയെത്തി എന്നും പറയുന്നുണ്ട്. വെറും നാല് മണിക്കൂര്‍ കൊണ്ട് സൂര്യനിലേക്ക് യാത്ര ചെയ്ത യുവാവ് പോയ ദിവസം തന്നെ മടങ്ങിയെത്തിയത്രേ!
ഇയാളുടെ അമ്മാവനായ പ്രസിഡന്റ് കിം ജോങ് ഉന്‍ ഇയാളെ അഭിനന്ദിക്കാന്‍ ഒരുങ്ങുകയാണ് എന്നും സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി അവകാശപ്പെടുന്നു. ഉത്തര കൊറിയ അവകാശപ്പെടുന്നത് സത്യമാണോ മിഥ്യയാണോ എന്ന് ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടുമില്ല.