വടകരയില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കണമെന്ന് മുല്ലപ്പള്ളി

കോഴിക്കോട്| WEBDUNIA|
PRO
PRO
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ ജയിക്കണമെങ്കില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കണമെന്ന് കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍.

സീറ്റ് ചോദിക്കാന്‍ ഘടകകക്ഷികള്‍ക്ക് അവകാശമുണ്ട്. പാര്‍ട്ടി തീരുമാനം എന്തായാലും അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വടകര സീറ്റ് തങ്ങള്‍ക്ക് വേണമെന്ന് ജനതാദള്‍ അവകാശമുന്നയിച്ചിരുന്നു. മുസ്ലിം ലീഗ് ഈ ആവശ്യത്തെ പിന്തുണയ്ക്കുകയും ചെയ്തത് കോണ്‍ഗ്രസില്‍ പ്രതിഷേധം സൃഷ്‌ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുല്ലപ്പള്ളിയുടെ പ്രതികരണം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :