പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി; ഹേമചന്ദ്രന്‍ ഇന്റലിജന്‍സ് മേധാവി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
പൊലീസ് തലപ്പത്ത് അഴിച്ചു പണി. എ ഹേമചന്ദ്രനെ ഇന്റലിജന്‍സ് മേധാവിയായി നിയമിച്ചു. ഡിജിപി അലക്സാണ്ടര്‍ ജേക്കബിനെ ഹൌസിംഗ് ബോര്‍ഡ് കോര്‍പ്പറേഷന്‍ എംഡിയായി നിയമിച്ചു. എസ് അനന്തകൃഷ്ണനാണ് പുതിയ വിജിലന്‍സ് മേധാവി. ദക്ഷിണമേഖലാ എഡിജിപിയായി കെ പത്മകുമാറിനെയും പുതിയതായി പ്രഖ്യാപിച്ച നിര്‍ഭയ കേരളം സുരക്ഷിത കേരളം പദ്ധതിയുടെ സ്റ്റേറ്റ് കോര്‍ഡിനേറ്ററായി ആര്‍ ശ്രീലേഖയേയും നിയമിച്ചു.

തിരുവനന്തപുരം, കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍മാരെയും മാറ്റി. എച്ച് വെങ്കിടേഷ് തിരുവനന്തപുരത്തും എ വി ജോര്‍ജ് കോഴിക്കോടും കമ്മിഷണര്‍മാരാകും. തിരുവനന്തപുരം കമ്മിഷണറായിരുന്ന ഡിഐജി പി വിജയനെ എപി ബറ്റാലിയനിലേക്ക് മാറ്റി.

കോഴിക്കോട് കമ്മിഷണറായിരുന്ന സ്പര്‍ജന്‍ കുമാര്‍ എസ്ബിസിഐഡി എസ്പിയാകും. മനോജ് എബ്രാഹം ദക്ഷിണമേഖല ഐജിയാകും എം ആര്‍ അജിത്കുമാര്‍ കൊച്ചി റേഞ്ച് ഐജിയും പി എന്‍ ഉണ്ണിരാജ കണ്ണൂര്‍ എസ്പിയാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :