ടിപി ചന്ദ്രശേഖരന് വധക്കേസ് സിബിഐ അന്വേഷിക്കുന്നതില്‍ യാതൊരു വിധ നിയമതടസവുമില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്.
നിയമതടസമുണ്ടെങ്കില്‍ അത് എന്താണെന്ന് വിശദീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും മുല്ലപ്പള്ളി കോഴിക്കോട് പറഞ്ഞു.
ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിനു പിന്നിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ കെ കെ രമ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയ സാഹചര്യത്തിലാണ് മുല്ലപ്പള്ളിയുടെ പ്രതികരണം. സെക്രട്ടേറിയറ്റിന് മുന്നിലെ സമരം മരണംവരെ തുടരുമെന്നാണ് രമ പ്രഖ്യാപിച്ചത്.