അനുമതിയില്ലാതെ അമേരിക്കയുമായി ചര്‍ച്ച; സിറിയന്‍ ഉപപ്രധാനമന്ത്രിയെ പുറത്താക്കി

ഡമാസ്‌ക്കസ്| WEBDUNIA|
PRO
ഭരണകൂടത്തിന്റെ അനുമതിയില്ലാതെ അമേരിക്കയുമായി ചര്‍ച്ച നടത്തിയതിന് സിറിയന്‍ ഉപപ്രധാനമന്ത്രി ഖാദ്‌രി ജമീലിനെ അസദ് ഭരണകൂടം പുറത്താക്കി.

ജനീവയില്‍ നടക്കാനിരിക്കുന്ന സിറിയന്‍ സമാധാന ചര്‍ച്ചകളുടെ മുന്നോടിയായാണ് മുന്‍ സിറിയന്‍ അംബാസിഡര്‍ റോബര്‍ട്ട് ഫോര്‍ഡുമായി സിറ്റ്‌സ്വര്‍ലാന്റില്‍ കൂടിക്കാഴ്ച നടത്തിയത്.

ഔദ്യോഗിക അനുമതിയില്ലാതെ അമേരിക്കന്‍ പ്രതിനിധിയുമായി ചര്‍ച്ച നടത്തിയതിനും രാജ്യവുമായി ചര്‍ച്ച ചെയ്യാതെ അന്താരാഷ്ട്ര തലത്തില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്തതിനുമാണ് ഉപപ്രധാനമന്ത്രി സ്ഥാനത്തു നിന്നും ഖാദ്‌രി ജമീലിനെ നീക്കിയതെന്നും സിറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :