കശുവണ്ടിക്കറി

WEBDUNIA|

വേണ്ട സാധനങ്ങള്‍
1. പച്ച കശുവണ്ടിയുടെ ഉള്ളിലെ പരിപ്പ് - 250 ഗ്രാം
2. മഞ്ഞള്‍ പ്പൊടി - കാല്‍ ടീസ്പൂണ്‍
3. മുളകുപൊടി - രണ്ട് ടീസ്പൂണ്‍
4. മല്ലിപ്പൊടി - ഒന്നര ടീസ്പൂണ്‍
5. വെളിച്ചെണ്ണ - ഒരു ടീസ്പൂണ്‍
6. മസാലപ്പൊടി - ഒരു നുള്ള്
7. ഉപ്പ് - ആവശ്യത്തിന്
8. നാളികേരം - അര മുറി
9. കടുക് - അര ടീസ്പൂണ്‍
10. ചെറിയ ഉള്ളി - അഞ്ച്
11. ഉളളി അരിഞ്ഞത് - ഒരു ടീ സ്പൂണ്‍
12. കറിവേപ്പില - രണ്ടിതള്‍

ഉണ്ടാക്കുന്ന വിധം
കശുവണ്ടി വെളിച്ചെണ്ണയില്‍ വഴറ്റിയെടുക്കുക. അതില്‍ മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി ഇവ ചേര്‍ത്ത് വഴറ്റുക. നാളികേരവും ചെറിയ ഉള്ളിയും വറുത്ത് കറിയില്‍ ഒഴിച്ച് തിളപ്പിക്കുക. പിന്നീട് 5, 9,11, 12 എന്നീ ചേരുവകള്‍ ഇട്ട് ഇളക്കുക. ഒടുവില്‍ ഒരു നുള്ള് ഗരം മസാലപ്പൊടി വിതറി തക്കാളിയും ചേര്‍ത്ത് ചൂടോടെ ഉപയോഗിക്കുക.

ഉച്ചഭക്ഷണം സ്വാദിഷ്ടമാക്കുവാന്‍ കശുവണ്ടിക്കറി നല്ലതാണ്. ദോശ, ഇഡ്ഡലി തുടങ്ങിയവ കഴിക്കുമ്പോള്‍ ഈ കറി കൂട്ടിക്കഴിച്ചാല്‍ ഏറെ രുചികരമായിരിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :