കൊതിയൂറും വിഭവം, വീട്ടിലുള്ളതുകൊണ്ട് എളുപ്പത്തില്‍ ഉണ്ടാക്കാം, ഒരു കൈ നോക്കിയാലോ ?

കെ ആര്‍ അനൂപ്| Last Updated: വെള്ളി, 14 ജൂണ്‍ 2024 (15:38 IST)
ഭക്ഷണ പ്രേമിയാണോ നിങ്ങള്‍ ? രുചിയുള്ളതും എന്നാല്‍ ആരോഗ്യപ്രദവുമായുള്ള ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുന്നവര്‍ ആണെങ്കില്‍ ഇതൊന്ന് പരീക്ഷിക്കാവുന്നതാണ്. വീട്ടില്‍ തന്നെയുള്ള സാധനങ്ങള്‍ ഉപയോഗിച്ചുകൊണ്ട് എളുപ്പത്തില്‍ ഉണ്ടാക്കാം.

ചേരുവകള്‍

പഞ്ചസാര-അഞ്ച് ടേബിള്‍ സ്പൂണ്‍
പാല്‍പ്പൊടി-മൂന്ന് ടേബിള്‍ സ്പൂണ്‍ ഏലയ്ക്ക-നാല് ടേബിള്‍ സ്പൂണ്‍
നെയ്യ്-ഒരു ടേബിള്‍സ്പൂണ്‍
അണ്ടിപ്പരിപ്പ്-ഒരു ടേബിള്‍ സ്പൂണ്‍
ഉണക്കമുന്തിരി-ഒരു ടേബിള്‍ സ്പൂണ്‍
കാരറ്റ്-മൂന്നെണ്ണം
മുട്ട-അഞ്ചെണ്ണം

തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം

മൂന്ന് കാരറ്റ് തൊലി വൃത്തിയായി കളഞ്ഞ് കഷ്ണങ്ങളാക്കി വേവിച്ചെടുക്കുക.പ്രഷര്‍ കുക്കറിലാണ് വേവിക്കേണ്ടത്. തണുപ്പിച്ച ശേഷം മിക്‌സിയുടെ ജാറിലേക്കിട്ട് മുട്ട, പഞ്ചസാര ,പാല്‍പ്പൊടി, ഏലയ്ക്ക എന്നിവ ചേര്‍ത്ത് അടിച്ചെടുക്കണം.

ഒരു സോസ്പാനില്‍ നെയ്യ് ഒഴിച്ച് ചൂടാകുമ്പോള്‍ അതിലേക്ക് അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ വറത്തു കോരി മാറ്റുക. ഇതേ നെയ്യിലേക്ക് അടിച്ചെടുത്ത കാരറ്റ് കൂടി ചേര്‍ത്തു കുറഞ്ഞ തീയില്‍ ഇരുപതു മിനിറ്റ് വേവിക്കണം. ചെറുത്തായി വെന്തു വരുമ്പോള്‍ വറുത്ത അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ മുകളില്‍ വിതറി അടച്ചു വച്ചു വേവിക്കാം. ശേഷം ചൂടോടെ മുറിച്ച് എടുത്തു വിളമ്പാം.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :