മലബാര്‍ കലാപത്തിന്റെ ഓര്‍മ്മകള്‍

വെബ്‌ദുനിയ, ഫീച്ചര്‍ ഡെസ്ക്ക്

Malabar Riot
WEBDUNIA| Last Modified വ്യാഴം, 13 ഓഗസ്റ്റ് 2009 (12:43 IST)
WD
WD
ഐവി ശശി - ടി ദാമോദരന്‍ - മമ്മൂട്ടി ടീമിന്റെ ‘1921’ എന്ന സിനിമ കണ്ടായിരിക്കാം ‘മലബാര്‍ കലാപം’ എന്തെന്നും എന്തിനെന്നും പുതിയ തലമുറ പഠിച്ചത്. സിനിമയില്‍ പറയുന്ന പോലെതന്നെ, മലബാര്‍ കലാപം-അത്‌ വെറുമൊരു ഹിന്ദു മുസ്ലീം സംഘര്‍ഷമായിരുന്നില്ല. മറിച്ചത്‌ അധികാരി -ജന്മി വിഭാഗത്തിനെതിരെ ഒരു വിഭാഗം നടത്തിയ ധീരമായ സമര പോരാട്ടമായിരുന്നു.

മലബാര്‍ കലാപത്തെ ജനവിരുദ്ധമായി ചിത്രീകരിക്കാനാണ്‌ മാപ്പിള ലഹളയെന്ന്‌ ഭരണവര്‍ഗം അതിനെ വിളിച്ചത്‌. ഓഗസ്റ്റ്‌ 19നാണ്‌ മലബാര്‍ കലാപത്തിന്‌ വഴിവച്ച സംഭവം നടന്നത്‌. നിസ്സഹകരണ പ്രസ്ഥാനങ്ങളുടേയും ഖിലാഫത്തു പ്രസ്ഥാനങ്ങളുടേയും സ്വാധീനം മലബാറിലെ ചെറുപ്പക്കാരിലുണ്ടാക്കിയെന്നതിനു തെളിവാണ്‌ ഈ കലാപവും. സാമ്പത്തിക ദുരിതമനുഭവിക്കുന്ന ഇവിടുത്ത മുസ്ലീങ്ങള്‍ പ്രതിക്ഷേധിച്ചത്‌ അവരെ ചൂഷണം ചെയ്യുന്ന ജന്മികള്‍ക്കെതിരെയായിരുന്നു.

കലാപം അടിച്ചമര്‍ത്താന്‍ ജന്മിമാര്‍ക്കൊപ്പം നിന്ന ബ്രിട്ടീഷുകാര്‍ അതിനെ ഹിന്ദുക്കള്‍ക്കെതിരായ കലാപമായി ചിത്രീകരിച്ചു. മലബാറിലെ സമൂഹിക വ്യവസ്ഥയനുസരിച്ച്‌ ജന്മികളത്രയും ഹിന്ദുക്കളായിരുന്നു. ഇതു മനസിലാക്കിയാണ്‌ ഭരണകൂടം വര്‍ഗീയ വികാരം ഇളക്കിവിട്ടത്‌.

മലബാര്‍ കപാപവുമായി ബന്ധപ്പെട്ട്‌ ജീവന്‍ നഷ്ടപ്പെട്ടവര്‍ പതിനായിരത്തോളമാണ്‌. ഒട്ടേറെ പേര്‍ക്ക്‌ പൊലീസിന്റെ പീഡനങ്ങളുമേല്‍ക്കേണ്ടി വന്നു. നിലമ്പൂര്‍ കോവിലകത്തെ ആറാം തിരുമുല്‍പാടിന്റെ തോക്ക്‌ കളവു പോയതാണ്‌ കലാപങ്ങള്‍ക്ക്‌ വഴിവച്ചത്‌. തോക്ക്‌ മോഷ്‌ടിച്ചത്‌ പൂക്കോട്ടൂര്‍ ഖിലാഫത്ത്‌ കമ്മറ്റി സെക്രട്ടറി വടക്കേ വീട്ടില്‍ മുഹമ്മദാണെന്നായിരുന്നു പൊലീസിന്റെ നിഗമനം.

മുഹമ്മദിന്റെ അറസ്റ്റ്‌ ചെയ്യാന്‍ ഓഗസ്റ്റ്‌ 19ന്‌ പൊലീസ്‌ അദ്ദേഹത്തിന്റെ വീട്ടിലെത്തി. മുഹമ്മദിനെ വിട്ടുകൊടുക്കാന്‍ സഹപ്രവര്‍ത്തകരും നാട്ടുകാരും തയ്യാറല്ലായിരുന്നു. മടങ്ങിപ്പോയ പട്ടാളം അടുത്ത ദിവസം പുലര്‍ച്ചെ ജില്ലാ കളക്ടര്‍ തോമസിന്റെ നേതൃത്വത്തില്‍ വന്‍ സന്നാഹവുമായെത്തി. മുഹമ്മദിനേയും തിരൂരങ്ങാടി കിഴക്കേ പള്ളിയിലെ മതാധ്യാപകനും ഖിലാഫത്ത്‌ പ്രവര്‍ത്തകനുമായ ആലി മുസ്ലിയാരെയും പിടിക്കുകയായിരുന്നു അവരുടെ ലക്‌ഷ്യം. പള്ളി വളഞ്ഞ പൊലീസിന്‌ ഇരുവരെയും കിട്ടിയില്ല. എന്നാല്‍ പള്ളിക്കുള്ളിലുണ്ടായിരുന്ന ഒട്ടേറെ പേരെ അവര്‍ അറസ്റ്റ്‌ ചെയ്തു.

പള്ളിയില്‍ പട്ടാളം ആതിക്രമിച്ചുകയറി വെടിവച്ചതായ വാര്‍ത്ത നാടെങ്ങും പരന്നു. ആലി മുസ്ലിയാരുടെ നേതൃത്വത്തില്‍ മുസ്ലീങ്ങള്‍ തിരൂരങ്ങാടിയില്‍ തടിച്ചു കൂടി. പൊലീസ്‌ ജനക്കൂട്ടത്തെ വെടിവച്ചു. ഒട്ടേറെ പേര്‍ പിടഞ്ഞു മരിച്ചു. ഇതില്‍ ക്ഷുഭിതരായ ജനക്കൂട്ടം പൊലീസ്‌, റയില്‍ സ്റ്റേഷനുകള്‍ ആക്രമിച്ചു. പട്ടാളക്കാരെയും പൊലീസുകാരെയും അക്രമിച്ചു കൊന്നു. അവരില്‍ നിന്ന്‌ ആയുധങ്ങള്‍ തട്ടിയെടുത്തു.

തിരുരങ്ങാടി, പൂക്കോട്ടൂര്‍, മലപ്പുറം, മഞ്ചേരി, പെരിന്തല്‍മണ്ണ, പാണ്ടിനാട്‌, കരുവാരകുണ്ട്‌, തിരൂര്‍ എന്നിവടങ്ങളുള്‍പ്പെടെ 250ല്‍ പരം പ്രദേശങ്ങള്‍ കലാപകാരികളുടെ നിയന്ത്രണത്തിലായി. ഓഗസ്റ്റ്‌ 21ന്‌ കലാപകാരികള്‍ നിലമ്പൂര്‍ കോവിലകം ആക്രമിച്ച്‌ 17 പേരെ കൊന്നു. ഇതോടെ കലാപങ്ങളുടെ വര്‍ഗീയ പരിവേഷം കൂടി. അടുത്ത ദിവസം മഞ്ചേരി ഖജനാവ്‌ ആക്രമിച്ച്‌ പണം തട്ടിയെടുത്തു.

കോടതിയ്ക്കും പൊലീസ്‌ സ്റ്റേഷനും നേരെ ആക്രമണമുണ്ടായി. ലോക്കപ്പില്‍ കിടന്ന പ്രതികളെ മോചിപ്പിച്ചു. പൊലീസ്‌ സ്റ്റേഷനില്‍ നിന്ന്‌ ആയുധങ്ങള്‍ തട്ടിയെടുത്തു. 24ന്‌ കലാപങ്ങളുടെ നേതൃത്വം വാരിയന്‍കുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി ഏറ്റെടുത്തു.

ഹാജിയും കൂട്ടരും മഞ്ചേരിയില്‍ നമ്പൂതിരി ബാങ്ക്‌ ആക്രമിച്ച്‌ അവിടെയുണ്ടായിരുന്ന പണയ പണ്ടങ്ങള്‍ പിടിച്ചെടുത്തു. അവ ഉടമസ്ഥര്‍ക്ക്‌ തിരിച്ചു നല്‍കിയ ശേഷം സമരം ഹിന്ദുക്കള്‍ക്കെതിരല്ലെന്നും ബ്രിട്ടീഷ്‌ ഭരണത്തിനെതിരാണെന്നും കലാപകാരികള്‍ പ്രഖ്യാപിച്ചു. കലാപം അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷ്‌-ഗൂര്‍ഖാ സൈന്യങ്ങള്‍ 28ന്‌ മലബാറിലെത്തി. പൂക്കോട്ടൂരില്‍ കലാപകാരികളും സൈന്യവും നേരിട്ട്‌ ഏറ്റുമുട്ടി. പിന്നീട്‌ മാസങ്ങളോളം സൈന്യം അവിടെ അഴിഞ്ഞാടി.

കലാപകാരികളുടെ മേല്‍ കുഞ്ഞഹമ്മദ്‌ ഹാജിക്കുള്ള നിയന്ത്രണവും ഇതിനിടെ നഷ്ടമായി. നവംബറില്‍ പാണ്ടിക്കാട്ടു ചന്തയില്‍ താവളമടിച്ചിരുന്ന ഗൂര്‍ഖാ സൈന്യത്തെ കലാപകാരികള്‍ ആക്രമിച്ചു. ഏറ്റുമുട്ടലില്‍ ഒട്ടേറെ പേര്‍ മരിച്ചു.

മടങ്ങിപ്പോയ പട്ടാളം അടുത്ത ദിവസം പുലര്‍ച്ചെ ജില്ലാ കളക്ടര്‍ തോമസിന്റെ നേതൃത്വത്തില്‍ വന്‍ സന്നാഹവുമായെത്തി. മുഹമ്മദിനേയും തിരൂരങ്ങാടി കിഴക്കേ പള്ളിയിലെ മതാധ്യാപകനും ഖിലാഫത്ത്‌ പ്രവര്‍ത്തകനുമായ ആലി മുസ്ലിയാരെയും പിടിക്കുകയായിരുന്നു അവരു ടെ ലക്ഷ്യം. പള്ളി വളഞ്ഞ പൊലീസിന്‌ ഇരുവരെയും കിട്ടിയില്ല. എന്നാല്‍ പള്ളിക്കുള്ളിലുണ്ടായിരുന്ന ഒട്ടേറെ പേരെ അവര്‍ അറസ്റ്റ്‌ ചെയ്തു.

പള്ളിയില്‍ പട്ടാളം ആതിക്രമിച്ചുകയറി വെടിവച്ചതായ വാര്‍ത്ത നാടെങ്ങും പരന്നു. ആലി മുസ്ലിയാരുടെ നേതൃത്വത്തില്‍ മുസ്ലീങ്ങള്‍ തിരൂരങ്ങാടിയില്‍ തടിച്ചു കൂടി. പൊലീസ്‌ ജനക്കൂട്ടത്തെ വെടിവച്ചു. ഒട്ടേറെ പേര്‍ പിടഞ്ഞു മരിച്ചു. ഇതില്‍ ക്ഷുഭിതരായ ജനക്കൂട്ടം പൊലീസ്‌, റയില്‍ സ്റ്റേഷനുകള്‍ ആക്രമിച്ചു. പട്ടാളക്കാരെയും പൊലീസുകാരെയും അക്രമിച്ചു കൊന്നു. അവരില്‍ നിന്ന്‌ ആയുധങ്ങള്‍ തട്ടിയെടുത്തു.

തിരുരങ്ങാടി, പൂക്കോട്ടൂര്‍, മലപ്പുറം, മഞ്ചേരി, പെരിന്തല്‍മണ്ണ, പാണ്ടിനാട്‌, കരുവാരകുണ്ട്‌, തിരൂര്‍ എന്നിവടങ്ങളുള്‍പ്പെടെ 250ല്‍ പരം പ്രദേശങ്ങള്‍ കലാപകാരികളുടെ നിയന്ത്രണത്തിലായി. ഓഗസ്റ്റ്‌ 21ന്‌ കലാപകാരികള്‍ നിലമ്പൂര്‍ കോവിലകം ആക്രമിച്ച്‌ 17 പേരെ കൊന്നു. ഇതോടെ കലാപങ്ങളുടെ വര്‍ഗീയ പരിവേഷം കൂടി. അടുത്ത ദിവസം മഞ്ചേരി ഖജനാവ്‌ ആക്രമിച്ച്‌ പണം തട്ടിയെടുത്തു.

കോടതിയ്ക്കും പൊലീസ്‌ സ്റ്റേഷനും നേരെ ആക്രമണമുണ്ടായി. ലോക്കപ്പില്‍ കിടന്ന പ്രതികളെ മോചിപ്പിച്ചു. പൊലീസ്‌ സ്റ്റേഷനില്‍ നിന്ന്‌ ആയുധങ്ങള്‍ തട്ടിയെടുത്തു. 24ന്‌ കലാപങ്ങളുടെ നേതൃത്വം വാരിയന്‍കുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി ഏറ്റെടുത്തു.

ഹാജിയും കൂട്ടരും മഞ്ചേരിയില്‍ നമ്പൂതിരി ബാങ്ക്‌ ആക്രമിച്ച്‌ അവിടെയുണ്ടായിരുന്ന പണയ പണ്ടങ്ങള്‍ പിടിച്ചെടുത്തു. അവ ഉടമസ്ഥര്‍ക്ക്‌ തിരിച്ചു നല്‍കിയ ശേഷം സമരം ഹിന്ദുക്കള്‍ക്കെതിരല്ലെന്നും ബ്രിട്ടീഷ്‌ ഭരണത്തിനെതിരാണെന്നും കലാപകാരികള്‍ പ്രഖ്യാപിച്ചു.

കലാപമടിച്ചമര്‍ത്താന്‍ ബ്രിട്ടീഷ്‌-ഗൂര്‍ഖാ സൈന്യങ്ങള്‍ 28ന്‌ മലബാറിലെത്തി. പൂക്കോട്ടൂരില്‍ കലാപകാരികളും സൈന്യവും നേരിട്ട്‌ ഏറ്റുമുട്ടി. പിന്നീട്‌ മാസങ്ങളോളം സൈന്യം അവിടെ അഴിഞ്ഞാടി. കലാപകാരികളുടെ മേല്‍ കുഞ്ഞഹമ്മദ്‌ ഹാജിക്കുള്ള നിയന്ത്രണവും ഇതിനിടെ നഷ്ടമായി. നവംബറില്‍ പാണ്ടിക്കാട്ടു ചന്തയില്‍ താവളമടിച്ചിരുന്ന ഗൂര്‍ഖാ സൈന്യത്തെ കലാപകാരികള്‍ ആക്രമിച്ചു. ഏറ്റുമുട്ടലില്‍ ഒട്ടേറെ പേര്‍ മരിച്ചു.

ഇതിന്റെ തുടര്‍ച്ചയായിരുന്നു വാഗണ്‍ ട്രാജഡി. അടച്ചുപൂട്ടിയ റയില്‍ വാഗണില്‍ തിരൂരില്‍ നിന്ന്‌ കോയമ്പത്തൂരിലേക്ക്‌ ഖിലാഫത്ത്‌ പ്രവര്‍ത്തരെ കൊണ്ടുപോയി. ഇതില്‍ അറുപതോളം പേര്‍ ശ്വാസം മുട്ടി മരിച്ചു. കലാപം അടിച്ചമര്‍ത്താന്‍ ഭരണകൂടം ഹിന്ദു-മുസ്ലീം ജന്മികളെ കൂടെ നിറുത്തി. ഖിലാഫത്ത്‌ പ്രവര്‍ത്തകരെ പൊലീസിന്‌ ഒറ്റിക്കൊടുക്കുന്നത്‌ ഹിന്ദുക്കളാണെന്ന പ്രചാരണം ശക്തമായി. അങ്ങനെ ലഹളക്കാരെ ഹിന്ദുക്കള്‍ക്കെതിരെ തിരിച്ചു.

വര്‍ഗീയ ലഹളയായി കലാപം മാറിയത്‌ ജനങ്ങളില്‍ ചേരിതിരിവുണ്ടാക്കി. ലഹളയെ അടിച്ചമര്‍ത്താന്‍ അത്‌ ഭരണകൂടത്തെ സഹായിക്കുകയും ചെയ്തു. കലാപകാരികളെ വിചാരണ ചെയ്യാന്‍ പ്രത്ക കോടതി സ്ഥാപിച്ചു. കുഞ്ഞഹമ്മദ്‌ ഹാജിയുള്‍പ്പടെയുള്ളവരെ ആന്‍ഡമാനിലേക്ക്‌ നാടുകടത്തി. ലഹളയില്‍ പങ്കെടുക്കാത്ത കോണ്‍ഗ്രസ്‌ നേതാക്കളായ കെ.കേളപ്പന്‍, എം പി നാരായണമേനോന്‍, മൊയ്തു മൗലവി, മുഹമ്മദ്‌ അബ്ദുള്‍ റഹ്‌മാന്‍ സാഹിബ്‌, ഹസ്സന്‍ കോയ മുല്ല എന്നിവരെയും ശിക്ഷിച്ചു.

മലബാറിലെ സ്വാതന്ത്ര്യസമരചരിത്രത്തിന്റെ ഭാഗമായി ലഹളയെക്കാണാന്‍ കോണ്‍ഗ്രസ്‌ തയ്യറായില്ലെന്നതു ശ്രദ്ധേയമാണ്‌. അഹമ്മദാബാദില്‍ ആയിടെ ചേര്‍ന്ന്‌ കോണ്‍ഗ്രസ്‌ സമ്മേളനം മലബാറില്‍ അഹിംസാ സന്ദേശം പ്രചരിക്കാത്തതാണ്‌ കലാപകാരണമെന്ന്‌ വിലയിരുത്തി. കലാപകാരികള്‍ക്കും കോണ്‍ഗ്രസിനും യാതോരു ബന്ധവുമില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

മലബാര്‍ കലാപം അടിച്ചമര്‍ത്തപ്പെട്ടെങ്കിലും ജനങ്ങളുടെ മനസില്‍ ബ്രിട്ടീഷ്‌ വിരോധം ആളിക്കത്തിക്കാന്‍ അതിനായി. സ്വതാന്ത്ര്യസമര ചരിത്രത്തില്‍ മലാബാര്‍ കലാപമെന്ന മാപ്പിള ലഹള ഇടം പിടിച്ചതും അതിനാലാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :