മാര്‍ഗദര്‍ശിയായ കെ.പി. കേശവമേനോന്‍

ജനനം:1886 സപ്റ്റംബര്‍ 1 മരണം :1978 നവംബര്‍ 9

WEBDUNIA|
ജനസേവന

മാപ്പിളലഹളക്കാലത്ത് ലഹളയൊതുക്കാനും അഭയാര്‍ത്ഥികള്‍ക്ക് അശ്വാസം പകരാനും അദ്ദേഹം അക്ഷീണ പ്രയത്നം ചെയ്തു. ഇരുപതുകളില്‍ അയിത്തോച്ചാടനപ്രസ്ഥാനത്തില്‍ സജീവമായി മുഴുകുകയും വൈക്കം സത്യഗ്രഹത്തിനു നേതൃത്വം നല്‍കി ജയില്‍വാസമനുഭവിക്കുകയും ചെയ്തു.

രണ്ടാം ലോകമഹായുദ്ധകാലത്ത് സിംഗപ്പൂരില്‍ ജപ്പാന്‍കാരുമായി ഇടഞ്ഞ മേനോന്‍ യുദ്ധം തീരുന്നതുവരെ അവരുടെ തടങ്കലില്‍ കിടന്നു. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ സ്വദേശത്തേക്കു മടങ്ങിയ അദ്ദേഹം വീണ്ടും മാതൃഭൂമിയുടെ പത്രാധിപസ്ഥാനത്ത് അവരോധിതനായി. പിന്നീട് 92 -ാം വയസ്സില്‍ മരിക്കുന്നതുവരെ ആ സ്ഥാനത്തു തുടര്‍ന്നു.

കേരള സാഹിത്യ അക്കാദമിയുടെ വര്‍ക്കിംഗ് പ്രസിഡന്‍റായി മൂന്നു കൊല്ലം പ്രവര്‍ത്തിച്ചതിനു പുറമേ മറ്റനേകം ഉന്നത പദവികള്‍ കേശവമേനോന്‍ അലങ്കരി ിച്ചു. . അല്‍പകാലം അദ്ദേഹം ശ്രീലങ്കയില്‍ ഇന്ത്യയുടെ ഹൈക്കമ്മീഷണര്‍ പദവിയും വഹിച്ചു. 1966 ല്‍ ഇന്ത്യാ സര്‍ക്കാര്‍ അദ്ദേഹത്തെ പത്മഭൂഷണ്‍ ബഹുമതി നല്‍കി ആദരിച്ചു.

ഗ്രന്ഥരചന

മറ്റെത്രയോ വിധത്തില്‍ കേശവമേനോന്‍ സ്മരണീയനാണെങ്കിലും ഒരു എഴുത്തുകാരനെന്ന നിലയിലാണ് അദ്ദേഹത്തിന്‍റെ യശസ്സ് എന്നെന്നും നിലനില്‍ക്കുക. ഇരുപത്തിരണ്ടാമത്തെ വയസില്‍ ലാലാ ലജപത് റായിയുടെ ജീവചരിത്രം എഴുതിക്കൊണ്ടാരംഭിച്ച സാഹിത്യസപര്യ അദ്ദേഹം ജീവിതാന്ത്യം വരെ തുടര്‍ന്നു. ഇടക്കാലത്തുവച്ച് കാഴ്ചശേഷി പൂര്‍ണമായും നശിച്ചിട്ടും ലേഖനമെഴുത്തും ഗ്രന്ഥരചനയും അദ്ദേഹം മുടക്കിയില്ല.

കനപ്പെട്ട എത്രയോ ഗ്രന്ഥങ്ങള്‍ അദ്ദേഹത്തില്‍ നിന്നും കൈരളിക്ക് ലഭിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് നേടിയ അദ്ദേഹത്തിന്‍റെ "കഴിഞ്ഞ കാലം' മലയാളത്തിലെ ആത്മകഥാ സാഹിത്യത്തില്‍ ഒരു നാഴികക്കല്ലാണ്.

സമകലിക ചിന്താധാരകള്‍ പങ്കുവെക്കുകയും ഒരുകാരണവരെ പോലെ ,ഋഷിയെ പോലെ, ഉപദേഅശവും മാര്‍ഗ്ഗദര്‍ശനവും തരുകയും ചെയ്തിരുന്ന നാം മുന്നോട്ട് എന്നെ ലെഖന സമാഹാരം പല വാള്യങ്ങളിയായി പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. അതും എക്കാലത്തും പ്രസക്തമായ വിചാരധാരകളാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :