വിദേശബാങ്കില്‍ ലക്ഷംഡോളര്‍ നിക്ഷേപിക്കാം

മുംബൈ:| WEBDUNIA| Last Modified ചൊവ്വ, 14 ഓഗസ്റ്റ് 2007 (15:35 IST)

വിദേശ ബാങ്കുകളില്‍ ഇന്ത്യക്കാര്‍ക്ക്‌ റിസര്‍വ്‌ ബാങ്ക്‌ അനുമതിയില്ലാതെ നിക്ഷേപിക്കാവുന്ന പണത്തിന്‍റെ പരിധി ഒരു ലക്ഷം ഡോളര്‍ വരെ ഉയര്‍ത്തി.

വിദേശമൂലധനത്തിന്‍റെ വര്‍ധിച്ച ഒഴുക്ക്‌ പ്രതിരോധിക്കുക എന്ന ഉദ്ദേശമാണിതിന്‍റെ പിന്നിലെന്ന്‌ കരുതുന്നു.

ഇതിന്‍റെ ഭാഗമായാണ്‌ ഇന്ത്യക്കാര്‍ക്ക്‌ റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ വിദേശ ബാങ്കുകളില്‍ അക്കൗണ്ട്‌ തുറക്കുവാന്‍ അനുമതി നല്‍കിയിരിക്കുന്നത്‌.

റിസര്‍വ്‌ ബാങ്കിന്‍റെ പുതിയ നയപ്രകാരം ഇന്ത്യയില്‍ സ്ഥിര താമസക്കാരായ വ്യക്തികള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും രാജ്യത്തിനു പുറത്തുള്ള ബാങ്കുകളില്‍ അക്കൗണ്ട്‌ ആരംഭിക്കാം.

റിസര്‍വ്‌ ബാങ്കിന്‍റെ മുന്‍കൂര്‍ അനുമതിയില്ലാതെ തന്നെ പ്രതിവര്‍ഷം 1,00,000 ഡോളര്‍വരെ ഇത്തരം അക്കൗണ്ടുകളിലൂടെ കൈമാറ്റം ചെയ്യുവാനും കഴിയും.

വ്യക്തികള്‍ക്ക്‌ 1,00,000 ഡോളറിന്‍റെ നിക്ഷേപം വഴി സ്വത്തുകള്‍ സ്വന്തമാക്കുന്നതിനോ കടപത്രങ്ങള്‍ വാങ്ങുന്നതിനോ മറ്റ്‌ ആസ്‌തി വര്‍ധിപ്പിക്കുന്നതിനോ റിസര്‍വ്‌ ബാങ്കിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമില്ല.

ഇതുകൂടാതെ മ്യൂച്ചല്‍ ഫണ്ട്‌, വെന്‍ച്വര്‍ഫണ്ട്‌, പ്രോമിസറി നോട്ടുകള്‍ എന്നിവയില്‍ നിക്ഷേപിക്കുവാനും ഈ പണം ഉപയോഗിക്കാം എന്നൊരു സൌകര്യവുമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :