ചെറിയ ഒരു പ്രകോപനത്തിനുപോലും പൊട്ടിക്കരയാറുണ്ടോ ? ഇതു തന്നെ അതിനു കാരണം !

ഹോമിയോപ്പതിയിലെ ചികിത്സകള്‍

sad, sadness, health, health tips, life style, homeopathy, homeo വിഷാദം, രോഗാവസ്ഥ, ജീവിത ചര്യ, ഹോമിയോപ്പതി
സജിത്ത്| Last Updated: ബുധന്‍, 5 ജൂലൈ 2017 (11:38 IST)
എല്ലാവര്‍ക്കും എപ്പോഴെങ്കിലുമൊക്കെ ഉണ്ടാകാറുള്ള ഒന്നാണ് വിഷാദം. ജീവിതം എപ്പോഴും സുഖം തന്നെ തരണമെന്നില്ലല്ലോ. അതുകൊണ്ടുതന്നെ വിഷാദം എന്നത് മനുഷ്യ സഹജം എന്ന് തന്നെ പറയാം. എന്നാല്‍, ഈ വിഷാദം സ്ഥായിയായ അവസ്ഥയായാലോ? അത് രോഗാവസ്ഥയില്‍ കൊണ്ടു ചെന്നെത്തിക്കും. ഇതിന് ഹോമിയോപ്പതിയില്‍ വളരെ ഫലപ്രദമായ ചികിത്സയുണ്ട്.

രോഗത്തിന്റെ പ്രത്യേകത അനുസരിച്ചാണ് മരുന്ന് നിര്‍ദ്ദേശിക്കുന്നത്. ചിലപ്പോള്‍ ആഹാര നിയന്ത്രണവും ജീവിത ചര്യയിലെ മാ‍റ്റവുമായിരിക്കും ഡോക്ടര്‍ ഉപദേശിക്കുക. ദുഖം മൂലമുണ്ടാകുന്ന വിഷാദത്തിന് ‘ഇഗ്നേഷിയ’ എന്ന മരുന്നാണ് നിര്‍ദ്ദേശിക്കുക. കാരണമില്ലാതെ കരയുക, അല്ലെങ്കില്‍ ചിരിക്കുക എന്നിങ്ങനെയുള്ള സാധാരണമല്ലാത്ത പെരുമാറ്റം ഉണ്ടാകുമ്പോളും ഈ മരുന്നുതന്നെയാണ് നിദ്ദേശിക്കുക.

ഹോര്‍മോണ്‍ വ്യതിയാനം കൊണ്ടുണ്ടാകുന്ന വിഷാദത്തിന് ‘പുള്‍സാറ്റില’ നിര്‍ദേശിക്കാറുണ്ട്. ചെറിയ തോതില്‍ പ്രകോപനം ഉണ്ടായാലും പൊട്ടിക്കരയുകയും മറ്റും ചെയ്യുമ്പോഴാണ് ഈ മരുന്ന് നല്‍കുന്നത്. വേദനകളും ഉത്തരവാദിത്തങ്ങളും അധികരിക്കുന്നത് മൂലം ഉണ്ടാകുന്ന വിഷാദത്തിന് ‘സെപിയ’ ഗുണം ചെയ്യും. തന്നില്‍ തന്നെ വിശ്വാസം നഷ്ടപ്പെടുമ്പോള്‍, ആത്മഹത്യാ പ്രവണത പ്രകടിപ്പിക്കുമ്പോള്‍ ‘ഓറം’ എന്ന മരുന്നാണ് നല്‍കാറുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :