സജിത്ത്|
Last Modified ചൊവ്വ, 4 ജൂലൈ 2017 (10:56 IST)
പ്രേമഭാജനത്തിനായി വേണമെങ്കില്‍ എവറസ്റ്റും കീഴടക്കുമെന്ന് ഗീര്‍വാണം മുഴക്കുന്നവര്‍ വിവാഹം കഴിഞ്ഞാല്‍ ദിവസവും മൂന്നു കിലോമീറ്ററെങ്കിലും നടക്കാന്‍ തയാറാകുമോയെന്നാണ് ശാസ്ത്രജ്ഞര്‍ ചോദിക്കുന്നത്. നടന്നാല്‍ എന്താണ് ഗുണമെന്നു ചോദിച്ചാല്‍ പിന്നീടുള്ള ലൈംഗിക ജീവിതം സുഗമമായിരിക്കുമെന്നാണ് ഉത്തരം.
നടപ്പും ലൈംഗികതയും തമ്മില്‍ എന്തു ബന്ധമെന്ന് ചോദിച്ച് അതിരാവിലെ നടക്കാന്‍ മടിച്ച് പുതപ്പിനുള്ളിലേയ്ക്ക് ഒന്നുകൂടി ചുരുണ്ടുകൂടാന്‍ ശ്രമിക്കുന്നവര്‍ അപകടത്തില്‍ ചാടാനുള്ള സാധ്യത ഏറെയാണെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കുന്നു.
ദിവസവും മൂന്നുകിലോമീറ്റര്‍ നടക്കുന്നത് പുരുഷന്മാരിലെ ഉദ്ധാരണ പ്രശ്നങ്ങള്‍ക്കും തളര്‍ച്ചയ്ക്കും പരിഹാരം നല്‍കും. തടികൂടിയവര്‍ക്കാണ് നടപ്പിന്റെ പ്രയോജനം കൂടുതല്‍ ലഭിക്കുക. മൂന്നു കിലോമീറ്റര്‍ നടക്കുന്നതിലൂടെ 200 കലോറി കത്തിച്ചുകളയുന്നതിനൊപ്പം രോഗവിമുക്തിയും ലഭിക്കുന്നു.
ക്രമമായി നടത്തത്തിനായി സമയം ചെലവഴിച്ച പുരുഷന്മാരില്‍ മൂന്നില്‍ ഒരാള്‍ക്കെങ്കിലും അമിതവണ്ണത്തില്‍ നിന്ന് മോചനം ലഭിച്ചതിനൊപ്പം ഉദ്ധാരണ പ്രശ്നങ്ങള്‍ക്കും പരിഹാരം ലഭിച്ചു. ലൈംഗിക പ്രശ്നങ്ങള്‍ വരാതിരിക്കാനുള്ള പ്രതിരോധം കൂടിയാണ് ദിവസവുമുള്ള നടപ്പെന്നും വിദഗ്ദര്‍ പറയുന്നു.