ശരീരത്തിലെ ടോക്‌സിനുകളെ നീക്കം ചെയ്യാനൊരു ഹെല്‍ത്ത് ഡ്രിങ്ക്, വീഡിയോയുമായി നടി റീനു മാത്യൂസ്

കെ ആര്‍ അനൂപ്| Last Updated: ബുധന്‍, 14 ജൂലൈ 2021 (11:59 IST)

കുറച്ച് സിനിമകളില്‍ ചെയ്തിട്ടുള്ളുവെങ്കിലും മലയാളികളുടെ പ്രിയ താരങ്ങളിലൊരാളാണ് റീനു മാത്യൂസ്. തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് വീട്ടില്‍ കഴിയുകയാണ് നടി.ആരോഗ്യ സംരക്ഷണ കാര്യത്തില്‍ വളരെയധികം ശ്രദ്ധ നല്‍കാറുള്ള റീനു ശരീരത്തില്‍ നിന്നും ടോക്‌സിനുകള്‍ നീക്കം ചെയ്യാനായി ഒരു ഡ്രിങ്ക് ആരാധകര്‍ക്കായി പരിചയപ്പെടുത്തുകയാണ്.

മല്ലിയില, പുതിനയില, കറിവേപ്പില, തുളസി, വെള്ളരി, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞള്‍, കുരുമുളക്, നാരങ്ങ എന്നിവ ചേര്‍ത്ത് കൊണ്ടുണ്ടാക്കുന്ന ഡ്രിങ്ക് ദിവസവും രാവിലെ ഭക്ഷണത്തിനു ശേഷം കഴിക്കാവുന്നതാണ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :