ഇന്ധന വില വര്‍ധന, പരിഹാസവുമായി സണ്ണി ലിയോണ്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 8 ജൂലൈ 2021 (13:53 IST)

രാജ്യത്തെ ഇന്ധന വില വര്‍ധനവിനെതിരെ ബോളിവുഡ് താരം സണ്ണി ലിയോണ്‍. ഇന്ധനവില സെഞ്ചുറി അടിച്ചപ്പോള്‍ അതിനെ പരിഹസിച്ചു കൊണ്ടാണ് നടി രംഗത്തെത്തിയത്. സൈക്കിളിംഗാണ് ആരോഗ്യത്തിന് നല്ലതെന്ന് സണ്ണി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. സെക്കിളിനൊപ്പമുള്ള ചിത്രങ്ങളും പങ്കുവെച്ച് കൊണ്ടാണ് താരത്തിന്റെ പ്രതിഷേധം. ഇതിനകം സണ്ണിയുടെ പോസ്റ്റ് വൈറലായി മാറി.
രാജ്യത്ത് ഇന്നും ഇന്ധന വില വര്‍ധിപ്പിച്ചിട്ടുണ്ട്. പെട്രോളിന് 35 പൈസയും ഡീസലിന് 10 പൈസയുമാണ് ഇന്ന് കൂടിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :