സജിത്ത്|
Last Modified ബുധന്‍, 26 ജൂലൈ 2017 (14:50 IST)
വസ്ത്രങ്ങളില്‍ വീണ കറയുടേയോ കരിമ്പന്റേയോ കാരണങ്ങള്‍ കൊണ്ടാണ് തങ്ങളുടെ പ്രിയപ്പെട്ട വസ്ത്രങ്ങള്‍ പലര്‍ക്കും ഉപേക്ഷിക്കേണ്ടി വരുന്നത്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള കാരണങ്ങള്‍ കൊണ്ട് ഒരിക്കലും ആര്‍ക്കും വസ്ത്രങ്ങള്‍ ഉപേക്ഷിക്കേണ്ടതായി വരില്ല. എന്തെന്നാല്‍ ഏതുവലിയ കറയേയും കരിമ്പനേയും നീക്കാനുള്ള പല തന്ത്രങ്ങളും നമുക്കിടയില്‍ തന്നെയുള്ളതുകൊണ്ടാണ് അത്.
ഒരു ബക്കറ്റ് ചൂടുവെള്ളത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ ഡിറ്റര്‍ജന്റ് ചേര്‍ക്കുക. ഇതിലേക്ക് വസ്ത്രങ്ങള്‍ ഇട്ട് പതിനഞ്ച് മിനിട്ടുകഴിഞ്ഞ ശേഷം വസ്ത്രത്തിനു മുകളില്‍ അല്‍പം ബേക്കിംഗ് പൗഡര്‍ വിതറിയിടുക. അതിനുശേഷം വീണ്ടുമൊരു പത്ത് മിനിട്ട് കൂടി വസ്ത്രം അതില്‍ മുക്കി വെയ്ക്കുക. തുടര്‍ന്ന് ശുദ്ധജലത്തില്‍ കഴുകിയെടുക്കാവുന്നതാണ്. ഒരു ബക്കറ്റ് വെള്ളത്തില്‍ അല്പം വിനാഗിരി ചേര്‍ക്കുക. അതില്‍ വസ്ത്രം അര മണിക്കൂര്‍ മുക്കി വെയ്ക്കുക. പിന്നീട് സൂര്യ പ്രകാശത്തില്‍ ഉണക്കിയെടുക്കുക. ഏതു വലിയകറയും പമ്പകടക്കാന്‍ ഏറ്റവും ഉത്തമമായ മാര്‍ഗമാണ് ഇത്.
ചെറു ചൂടുവെള്ളത്തില്‍ അല്പനേരം തുണികള്‍ കുതിര്‍ത്ത് വെയ്ക്കുക. ഇതിലേക്ക് ഡിറ്റര്‍ജന്റും ഒരു ടേബിള്‍ സ്പൂണ്‍ വിനാഗിരിയും ചേര്‍ക്കുക. അല്‍പസമയം ഇങ്ങനെ കുതിര്‍ത്ത് വെയ്ക്കുന്നത് തുണികളിലെ കരിമ്പന്‍ മാറാന്‍ സഹായിക്കും. കറയുള്ള ഭാഗത്ത് നാരങ്ങ നീരൊഴിച്ച് ഒരു ടൂത്ത് ബ്രഷ് കൊണ്ട് ഉരയ്ക്കുന്നതും കരിമ്പന്‍ ഇല്ലാതാക്കാന്‍ സഹായിക്കും. വെള്ള വസ്ത്രത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ് ജ്യൂസ്. ഇത് വസ്ത്രത്തിന്റെ കറയ്ക്ക് മുകളില്‍ പുരട്ടി കുറച്ചു സമയത്തിനു ശേഷം കഴുകിക്കളയുന്നതും ഉത്തമ പരിഹാരമാണ്.