മുടി തഴച്ചുവളരാന്‍ ബദാം ഓയില്‍ മാത്രം മതിയാകും

മുടി തഴച്ചുവളരാന്‍ ബദാം ഓയില്‍ മാത്രം മതിയാകും

   Hair treatments , Hair , Badam oil , Badam , life style , hair loss , Beauty , Facial massage , മുടി , ബദാം ഓയില്‍ , മസാജ് , മുടി വളരാന്‍ , മുടി കൊഴിച്ചില്‍ , താരന്‍ , ബദാം
jibin| Last Updated: വെള്ളി, 21 ജൂലൈ 2017 (16:55 IST)
മുടി വളരാന്‍ പല മാര്‍ഗങ്ങളും തേടുന്നവരാണ് നമ്മള്‍. ഇതിനായി എത്ര പണം ചിലവഴിക്കാനും ഏത് ചികിത്സ തേടാനും ആര്‍ക്കും മടിയില്ല. പലതരത്തിലുള്ള മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടും മുടി വളരുന്നില്ലെന്നും കൊഴിച്ചില്‍ വര്‍ദ്ധിക്കുകയാണെന്നുമാണ് ഭൂരിഭാഗം പേരുടെയും പരാതി.

മുടിയുടെ വളര്‍ച്ച കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ ശ്രദ്ധിക്കാത്ത ഒന്നാണ് ബദാം ഓയില്‍. മുടി വളര്‍ച്ചയ്ക്കും കൊഴിച്ചില്‍ തടയാനും സഹായിക്കുന്ന വൈറ്റമിന്‍ ഇ ഓയില്‍, ഫോസ്‌ഫോലിപിഡ്‌സ്, ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ ബദാം ഓയിലില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ബദാം ഓയിലിന്റെ ചിട്ടയായ ഉപയോഗം മുടി തഴച്ചു വളരുന്നതിനും കൊഴിച്ചില്‍ ഇല്ലാതാക്കുന്നതിനും സഹായിക്കും.

മറ്റു എണ്ണകളേപ്പോലെയല്ല ബദാം ഓയില്‍ മുടിയില്‍ ഉപയോഗിക്കേണ്ടത്. ഭൂരിഭാഗം പേര്‍ക്കും ഇക്കാര്യങ്ങളൊന്നും അറിയില്ല എന്നതാണ് ശ്രദ്ധേയം. മുടി നനച്ച ശേഷം വേണം ബദാം ഓയില്‍ ശിരോചര്‍മത്തില്‍ നല്ലതുപോലെ പുരട്ടി നിശ്ചിത സമയം മസാജ് ചെയ്യണം.

മസാജ് കഴിഞ്ഞാല്‍ മുടി ചീകി ലോലമാക്കണം, ഇതിനു ശേഷം വൃത്തിയാക്കിയ ഷവര്‍ക്യാപ് ഉപയോഗിച്ച് മുടി വെക്കണം. ഒരു മണിക്കൂറിന് ശേഷം ഷാംപൂ ഉപയോഗിച്ചു നന്നായി കഴുകണം. ശുദ്ധമായ വെള്ളത്തില്‍ മാത്രമെ മുടി കഴുകാവൂ എന്നത് പ്രത്യേകം ശ്രദ്ധിക്കണം.

രണ്ടു ടേബിള്‍സ്പൂണ്‍ ബദാം ഓയിലില്‍ പത്ത് തുള്ളി ടീ ട്രീ ഓയില്‍ ചേര്‍ത്ത് മിശ്രിതമാക്കി മുടിയില്‍ നല്ലതുപോലെ തേച്ചു പിടിപ്പിക്കണം. ഇതിനു ശേഷം ചൂട് വെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞെടുത്ത തുണി ഉപയോഗിച്ചു കെട്ടിവയ്‌ക്കുകയും ഒരു മണിക്കൂര്‍ ശേഷം ഷാംപൂ ഉപയോഗിച്ചു കഴുകി കളയുകയും വേണം.

മുടി നല്ലതുപോലെ നനയുന്ന രീതിയില്‍ വേണം കഴുകാന്‍. ഷവര്‍ ഉപയോഗിക്കുന്നതാകും ഉത്തമം. വീര്യം കുറഞ്ഞ ഷാംപൂ വേണം തെരഞ്ഞെടുക്കേണ്ടത്. ഒരു ടേബിള്‍സ്പൂണ്‍ ബദാം ഓയിലില്‍ ഒരു മുട്ടവെള്ള ചെര്‍ത്തു മിശ്രിതമാക്കി 20 മിനിറ്റോളം നേരം മുടിയില്‍ തേച്ചു പിടിപ്പിച്ചുവയ്‌ക്കുന്നത് മുടിയുടെ വളര്‍ച്ച വേഗത്തിലാക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :