ഇവ പരീക്ഷിച്ചു നോക്കൂ, മിനിറ്റുകള്‍ കൊണ്ട് താരന്‍ ഇല്ലാതാകും

ഇവ പരീക്ഷിച്ചു നോക്കൂ, മിനിറ്റുകള്‍ കൊണ്ട് താരന്‍ ഇല്ലാതാകും

  Hair , Hair loss , Hair Loss Treatments , Women , Men , food , life style , മുടി കൊഴിച്ചില്‍ , കഷണ്ടി , മുടി , കേശസംരക്ഷണം , മുടി , ആരോഗ്യം , തലയോട്ടി , തലമുടി
jibin| Last Updated: ബുധന്‍, 19 ജൂലൈ 2017 (16:42 IST)
മുടിയുടെ കാര്യത്തില്‍ സ്‌ത്രീയായാലും പുരുഷനായാലും വിട്ടു വീഴ്‌ചയ്‌ക്ക് തയ്യാറല്ല. ഒരു മുടി പോലും നഷ്‌ടമാകരുതെന്നാണ് എല്ലാവരുടെയും ആഗ്രഹമെങ്കിലും ഇത് സാധ്യമാകാറില്ല. കൊഴിയുന്ന സ്ഥാനത്ത് പുതിയ മുടിനാര് ഉണ്ടാകാത്തതാണ് കഷണ്ടിക്ക് കാരണമാകുന്നത്.

മുടി കൊഴിയുന്നതിനുള്ള മറ്റൊരു പ്രധാന കാരണം താരനാണ്. സ്‌ത്രീകളിലും പുരുഷന്മാരിലും ഈ പ്രശ്‌നം സാധാരണമാണ്. ഈ അവസ്ഥയില്‍ നിന്നും മുക്തി നേടാന്‍ പലരും നിരവധി മാര്‍ഗങ്ങള്‍ തേടിപ്പോകാറുണ്ട്. ഇതിനായി ആയിരക്കണക്കിന് പണം ചെലവഴിക്കാനും ആര്‍ക്കും മടിയില്ല. എന്നാല്‍, പ്രകൃതിദത്തമായ ചില മാര്‍ഗങ്ങളിലൂടെ താരനെ ഇല്ലാതാക്കാമെന്ന് പലര്‍ക്കും അറിയില്ല.

തേങ്ങാപ്പാലില്‍ ചെറുനാരങ്ങാ നീര് ചേര്‍ത്ത് തലയോട്ടിയില്‍ നന്നായി പേസ്‌റ്റ് ചെയ്‌ത ശേഷം പത്തുമിനിട്ട് കഴിഞ്ഞ് കഴുകി കളയുന്നത് കേശസംരക്ഷണത്തിനുള്ള ഏറ്റവും നല്ല മാര്‍ഗമാണ്. ചെറുനാരങ്ങാ നീര് വെളിച്ചെണ്ണയില്‍ കലര്‍ത്തി തലയോട്ടില്‍ പുരട്ടുന്നതും മുടിയുടെ വളര്‍ച്ചയെ സഹായിച്ച് താരനെ ഇല്ലാതാക്കും.

ശുദ്ധമായ വെള്ളം ഉപയോഗിച്ചു മാത്രമെ തല വൃത്തിയാക്കാവൂ. അല്ലെങ്കില്‍ മുടിയില്‍ അഴുക്ക് അടിഞ്ഞു കൂടുന്നതിന് കാരണമാകും. ഇതാണ് താരന് കാരണമാകുന്നതെന്നാണ് പഴമക്കാര്‍ പറയുന്നത്. ഉലുവ തലയോട്ടില്‍ തേച്ച് പിടിപ്പിച്ച് അര മണിക്കൂര്‍ കഴിഞ്ഞ് കഴുകി കളയുന്നതും ചീവയ്ക്കാ പൊടി തലേദിവസത്തെ കഞ്ഞിവെള്ളത്തില്‍ കലക്കി തല കഴുകുന്നതും താരനെ പ്രതിരോധിക്കാനുള്ള മാര്‍ഗമാണ്.

കുളിക്കാനായി ചെറുപയര്‍ പൊടി പലരും ഉപയോഗിക്കാറുണ്ട്. ചെറുപയര്‍ പൊടി താളിയാക്കി മുടിയില്‍ പുരട്ടുന്നതും കേശഭംഗി നിലനിര്‍ത്താനും താരന്‍ ഇല്ലാതാക്കാനും സഹായിക്കും. വെളിച്ചെണ്ണയില്‍ പച്ചക്കര്‍പ്പൂരം ഇട്ട് കാച്ചി തലയില്‍ തേക്കുന്നതും താരനെ നശിപ്പിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :