കഫക്കെട്ടിനെ അകറ്റിനിർത്താൻ സഹായിക്കും അടുക്കളയിൽ തയ്യാറാക്കാവുന്ന ഈ നാടൻ കൂട്ട് !

Last Modified തിങ്കള്‍, 4 ഫെബ്രുവരി 2019 (17:28 IST)
കഫക്കെട്ട് ഇടക്കിടെ നമ്മൾ നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ്. അന്തരീക്ഷത്തിലെ മാലിന്യങ്ങൾ മൂലവും കാലാവസ്ഥയിലെ മാറ്റങ്ങൾ കൊണ്ടുമെല്ലാം ഇത് ഇടക്കിടെ ഉണ്ടാകാം പുകവലിക്കാർക്ക് കഫക്കെട്ട് ഒരിക്കലും വിട്ടുമാറാത്ത ഒരു പ്രശ്നവുമാണ്.

എന്നാൽ ഏത് കഫക്കെട്ടിനെയും അകറ്റാൻ സഹായികുന്ന നാടൻ വിദ്യയെക്കുറിച്ചാണ് ഇനി പറയുന്നത്. ഇഞ്ചി വെളുത്തുള്ളി, ഒരുനുള്ള് ശുദ്ധമായ മഞ്ഞൾപ്പൊടി, ചെറിയ ഉള്ളി, അൽ‌പം ശുദ്ധമായ ശർക്കര എന്നിവയാണ് ഈ ഔഷധത്തിന് വേണ്ട ചേരുവകൾ

ഒരു കഷ്ണം ഇഞ്ചിയും ഒന്നോ രണ്ടോ അല്ലി വെളുത്തുള്ളിയും ഒരു ചെറിയ ഉള്ളിയും ഒരു നുള്ള് മഞ്ഞൾപൊടി ചേർത്ത് നന്നായി ചതക്കുക. ഇത് അതേ പടി തന്നെ കഴിക്കാൻ കഴിക്കുമെങ്കിൽ അതാണ് നല്ലത്. അങ്ങനെ കഴിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ അൽപം ശർക്കരകൂടി ചേർത്ത് കഴിക്കാം.

നെഞ്ചിൽ അടിഞ്ഞുകൂടുന്ന കഫത്തെ അലിയിച്ചു കളയാൻ ഈ നാടൻ കൂട്ടിന് പ്രത്യേക കഴിവാണുള്ളത്. പുക വലിക്കുന്നവർക്ക് ശ്വാസകോശം വൃത്തിയാക്കാൻ ഈ കൂട്ട് ഉപയോഗിക്കുന്നതിലൂടെ സാധിക്കും. ചെറിയ ഉള്ളിയിലും വെളുത്തുള്ളിയിലും അടങ്ങിയിരിക്കുന്ന പദാർത്ഥങ്ങൾക്ക് ക്യാൻസറിനെ ചെറുക്കാനുള്ള കഴിവുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :