മുഖം കഴുകുന്നതിലുമുണ്ട് ചില സൌന്ദര്യ കാര്യങ്ങൾ, അറിയൂ !

Last Modified തിങ്കള്‍, 4 ഫെബ്രുവരി 2019 (15:02 IST)
സൌന്ദര്യ സംരക്ഷണ കാര്യത്തിൽ മുഖം കഴുകുന്നതിന് പ്രഥമ സ്ഥനമാണുള്ളത് എന്ന് നമുക്കറിയാം, മുഖം എപ്പോഴും വൃത്തിയായി ഇരികുന്നത് ആരോഗ്യകരമായും സൌന്ദര്യപരമായും നല്ലതാണ് എന്നാൽ മുഖം കഴുകുന്നതിൽ ശ്രദ്ധ നൽകിയില്ലെങ്കിൽ ചിലപ്പോൾ വിപരീത ഫലമായിരിക്കും ഉണ്ടാവുക.

നമ്മൾ ജീവിക്കുന്ന സാഹചര്യത്തിനും മുഖം കഴുകുന്നതിനും തമ്മിൽ ബന്ധമുണ്ട്. പൊടിപടലങ്ങൾ നിറഞ്ഞതും നിരന്തരം വിയർക്കുന്നതുമായ ഇടമാണ് നമ്മുടെ പ്രവർത്തന കേന്ദ്രമെങ്കിൽ ഇടക്കിടെ മുഖം കഴുകന്നത് നല്ലതാണ്. പൊടിപടലങ്ങളും ചർമ്മത്തിലെ അഴുക്കും നീക്കം ചെയ്യാൻ ഇത് നമ്മെ സഹായിക്കും.

എന്നാൽ സ്വാഭാവികമായ സാഹചര്യത്തിലാണ് നമ്മൾ ഉള്ളത് എങ്കിൽ നിരന്തരം മുഖം കഴുകുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുക. ചർമ്മത്തിലെ സ്വാവികമായ എണ്ണമയം ഇതുവഴി ഇല്ലാതാകും. ഇതോടെ ചർമ്മത്തിന്റെ പി എച്ച് വാല്യുവിൽ വലിയ വ്യതിയാനങ്ങൾ ഉണ്ടാകും. ചർമ്മം ഡ്രൈ ആകുന്നതിനും, മുഖത്തിന്റെ സ്വാഭാവിക നഷ്ടമാകുന്നതിനും ഇത് കാരണമാകും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :