Last Modified തിങ്കള്‍, 4 ഫെബ്രുവരി 2019 (17:00 IST)
ഉപയോക്താക്കളുടെ വട്ട്സ്‌ആപ്പ് അക്കുഅണ്ടുകൾക്ക് കൂടുതൽ
സുരക്ഷ നൽകുന്ന പുതിയ സംവിധാനങ്ങളുമായി വാട്ട്സ്‌ആപ്പ്.
സ്മർട്ട്ഫോണുകളിൽ വട്ട്സ്ആപ്പി അക്കൌണ്ടുകൾ കൂടതൽ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി ടച്ച് ഐ ഡിയും ഫെയ്സ് അൺലോക്കിംഗുമാണ് ഇപ്പോൽ പുതുതായി കൊണ്ടുവന്നിരിക്കുന്നത്.
ഉപയോക്താക്കളുടെ സ്മർട്ട്ഫോണിൽനിന്നുതന്നെ മറ്റുള്ളവർ വാട്ട്സ്‌ആപ്പ് ഉപയോഗിക്കുന്നതുൾപ്പടെയുള്ള സുരക്ഷാ പ്രശ്നങ്ങൾ തടയുന്നതിനാണ് പുതിയ സംവിധാനം. ഐ ഒ എസ് 2.19.20.19 ബീറ്റ പതിപ്പിൽ മാത്രമാണ് നിലവിൽ ഈ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ കൊണ്ടുവന്നിരിക്കുന്നത്.
ഉടൻ തന്നെ പുതിയ സംവിധനം ആൻഡ്രോയിഡ്, ഐ ഒ എസ് പ്ലറ്റ്ഫോമുകളിലെ എല്ലാ പതിപ്പുകളിലും ലഭ്യമാകും എന്നാണ് റിപ്പോർട്ടുകൾ. വാട്ട്സ്‌ആപ്പ് ഫെയ്സ്‌ബുക്ക് മെസഞ്ചറുമായും ഇൻസ്റ്റഗ്രമുമായും ബന്ധിപ്പികുന്ന പ്രവർത്തനങ്ങളും പുരോഗമിച്ചുവരികയാണ്.