പ്രിയങ്ക ചോപ്രയുടെ ഹോളിവുഡ് ചിത്രത്തിന്‍റെ ട്രെയിലർ ശ്രദ്ധേയമാകുന്നു, സിനിമ നെറ്റ്ഫ്ലിക്‍സിൽ

കെ ആര്‍ അനൂപ്| Last Modified വെള്ളി, 20 നവം‌ബര്‍ 2020 (15:35 IST)
ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ ഹോളിവുഡ് ചിത്രത്തിന്റെ ട്രെയ്‌ലർ ശ്രദ്ധ നേടുകയാണ്. ‘വി കാൻ ബി ഹീറോസ്’ എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ പ്രിയങ്ക എത്തുന്നുണ്ട്.

റോബർട്ട് റോഡ്രിഗ്യൂസ് ആണ് സംവിധാനം ചെയ്യുന്നത്. സയൻസ് ഫിക്ഷൻ വിഭാഗത്തിലുള്ള ചിത്രം നെറ്റ്ഫ്ലിക്‍സിലാണ് റിലീസിനൊരുങ്ങുന്നത്.

അതേസമയം 'മാട്രിക്‍സ് 4' എന്ന ഹോളിവുഡ് ചിത്രത്തിന്റെയും ഭാഗമാണ് നടി. പ്രിയങ്ക ഒടുവിലായി അഭിനയിച്ച ബോളിവുഡ് ചിത്രമാണ് ‘ദി സ്‌കൈ ഈസ് പിങ്ക്’. 2019ലാണ് ഈ ചിത്രം റിലീസ് ചെയ്‌തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :