കൊടിയേറി: 23ന് പൂരം

ശ്രീനു എസ്| Last Modified ശനി, 17 ഏപ്രില്‍ 2021 (16:43 IST)
തൃശൂര്‍ പൂരത്തിന് കൊടിയേറി ഇന്ന് തിരുവമ്പാടിയില്‍ പതിനൊന്നേമുക്കാലിനും പാറമേക്കാവില്‍ പന്ത്രണ്ടുമണിക്കുമാണ് കൊടിയേറിയത്. വരുന്ന 23നാണ് തൃശൂര്‍ പൂരം. കര്‍ശന നിയന്ത്രണങ്ങളാണ് പൂരത്തിന്. പൂരത്തിന് എത്തുന്നവര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് കാണിക്കണം. 45ന് താഴെയുള്ളവര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും കാണിക്കണം.

പൂരം കാണാന്‍ വരുന്നവര്‍ ഈമാസം 20നാണ് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തേണ്ടത്. പത്തുവയസിനു താഴെ പ്രായമുള്ളവര്‍ക്കും ഗര്‍ഭിണികള്‍ക്കും പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :