ഏകാദശി വ്രതത്തിന്റെ ഗുണങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 22 ഒക്‌ടോബര്‍ 2021 (13:07 IST)
വിഷ്ണുപ്രീതിക്കായി അനുഷ്ഠിക്കുന്നതാണ് ഏകാദശി വ്രതം. കുടുബത്തിന്റെ ഐശ്വര്യത്തിനായി സ്ത്രീകളും പുരുഷന്മാരും വ്രതം അനുഷ്ഠിക്കാറുണ്ട്. മൂന്ന് ദിവസങ്ങളിലായാണ് ഏകാദശി വ്രതം അനുഷ്ഠിക്കുന്നത്. ദശമി, ഏകാദശി, ദ്വദശി എന്നീ ദിവസങ്ങളിലാണ് വ്രതം അനുഷ്ഠിക്കുന്നത്. ഏകാദശി വ്തത്തിലൂടെ വിഷ്ണുപ്രീതിയും മോക്ഷവും ലഭിക്കുമെന്നാണ് വിശ്വാസം. ഏകാഗ്രതയോടെയും ഭക്തിയോടും കൂടി വ്രതം അനഷ്ഠിച്ചാല്‍ മാത്രമേ ഫലമുണ്ടാകൂകയുള്ളൂ. വ്രതം അനുഷ്ഠിക്കുന്ന ദിവസം വിഷ്ണുസഹസ്രനാമം, ഭഗവത്ഗീത, എന്നിവ പാരായണം ചെയ്യുന്നതും കേള്‍ക്കുന്നതും നല്ലതാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :