സിനിമ ഷൂട്ടിങ്ങിനിടെ നായകന്‍ അറിയാതെ വെടിവച്ചു; ക്യാമറ വുമണ്‍ കൊല്ലപ്പെട്ടു

രേണുക വേണു| Last Modified വെള്ളി, 22 ഒക്‌ടോബര്‍ 2021 (11:21 IST)

സിനിമ ഷൂട്ടിങ്ങിനിടെ നായകന്റെ വെടികൊണ്ട് ക്യാമറ വുമണ്‍ കൊല്ലപ്പെട്ടു. യുഎസിലാണ് സംഭവം. പ്രശസ്ത നടന്‍ അലക് ബാള്‍ഡ്വിന്‍ ആണ് ഷൂട്ടിങ്ങിനിടെ തോക്ക് ഉപയോഗിച്ച് വെടിവച്ചത്. കരുതികൂട്ടിയല്ല താന്‍ ഇത് ചെയ്തതെന്ന് സംഭവശേഷം അലക് പറഞ്ഞു. സിനിമാട്ടോഗ്രാഫര്‍ ഹലിന ഹച്ചിന്‍സ് ആണ് കൊല്ലപ്പെട്ടത്. സംവിധായകന്‍ ജോയേല്‍ സൗസയ്ക്കും പരുക്കേറ്റു. ന്യൂ മെക്‌സിക്കോയില്‍ വച്ചാണ് സിനിമയുടെ ഷൂട്ടിങ് നടന്നിരുന്നത്. സംഭവശേഷം അലക് ബാള്‍ഡ്വിന്‍ സിനിമ സെറ്റിലിരുന്ന് കരയുകയായിരുന്നു. വെടിയേറ്റ ഹലിനയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :