അരക്കിലോ കഞ്ചാവുമായി എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി കൊട്ടാരക്കരയില്‍ പിടിയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 15 സെപ്‌റ്റംബര്‍ 2021 (15:44 IST)
അരക്കിലോ കഞ്ചാവുമായി എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി കൊട്ടാരക്കരയില്‍ പിടിയിലായി. കോട്ടവട്ടം സ്വദേശി അമല്‍(20) ആണ് അറസ്റ്റിലായത്. കെഎസ്ആര്‍ടിസി ബസില്‍ അടൂരില്‍ നിന്ന് കൊട്ടാരക്കര എത്തിയപ്പോഴായിരുന്നു അറസ്റ്റ്. ബാഗിലാണ് കഞ്ചാവ് കൊണ്ടുവന്നത്.

കൊല്ലം റൂറല്‍ ലഹരി വിരുദ്ധ സേനയാണ് അമലിനെ പിടികൂടിയത്. വില്‍പ്പനയ്ക്കാണ് കഞ്ചാവ് എത്തിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :