സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 25 ഫെബ്രുവരി 2022 (13:09 IST)
ഏതു തൊഴിലും സമര്‍ത്ഥമായും ആത്മാര്‍ത്ഥമായും ചെയ്യുന്നവരായിരിക്കും രോഹിണി നക്ഷത്രക്കാര്‍. ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജന്മനക്ഷത്രമാണ് രോഹിണി. അതുകൊണ്ടു തന്നെ ഇവരുടെ സ്വഭാവത്തെ ശ്രീകൃഷ്ണ ഭഗവാന്റേതുമായി സാമ്യപ്പെടുത്താറുമുണ്ട്. കഴിവുകള്‍ ധാരാളം ഉണ്ടെങ്കിലും അതിന്റെ അഹംഭാവം ഒട്ടും തന്നെ കാണിക്കാത്ത ഇവര്‍ മറ്റുള്ളവരുടെ പ്രശംസയില്‍ താല്‍പര്യം കാണിക്കാറില്ല. സ്‌നേഹിക്കുന്നവര്‍ക്ക് വേണ്ടി എന്തു വേണമെങ്കിലും ചെയ്യാന്‍ ഇവര്‍ തയാറാകുമെങ്കിലും നീച കര്‍മങ്ങളില്‍ ഏര്‍പ്പെടാറില്ല. സ്വതന്ത്രസ്വഭാവം ആഗ്രഹിക്കുന്നതുകൊണ്ടു തന്നെ മറ്റുള്ളവരുടെ അധികാരവും മേല്‍ക്കോയ്മയും വകവയ്ക്കാറില്ല. എല്ലാലരാലും ആകര്‍ഷിക്കപ്പെടുന്ന സ്വഭാവമായിരിക്കും ഇവര്‍ക്ക്.