എന്താണ് മകരച്ചൊവ്വ?

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 21 ഫെബ്രുവരി 2022 (13:34 IST)
നവഗ്രഹങ്ങളില്‍ ഒന്നായ ചൊവ്വ ഏറ്റവും ബലവാനാകുന്ന രാശിയാണ് മകരം. മകരം രാശിയാണ് ചൊവ്വയുടെ ഉച്ച രാശി. ഓരോ മാസത്തിലേയും ആദ്യ ചൊവ്വാഴ്ചയെ മുപ്പെട്ടു ചൊവ്വാഴ്ച എന്നാണ് പറയുന്നത്. ഇതിനെ മകരച്ചൊവ്വയായി കേരളത്തില്‍ ആചരിക്കുന്നു. ചൊവ്വയുടെ ദേവതകള്‍ സുബ്രമണ്യനും ഭദ്രകാളിയുമാണ്.

മകരമാസത്തിലെ ആദ്യ ചൊവ്വാഴ്ചയായ മുപ്പെട്ടു ചൊവ്വയെ ഭദ്രകാളി ക്ഷേത്രത്തില്‍ ആഘോഷിച്ചുവരുന്നുണ്ട്. അന്നേദിവസം പ്രത്യേക പൂജകളും വാദ്യകലാ പ്രകടനങ്ങളും ദീപാലങ്കാരങ്ങളും ഉണ്ടാകും. അന്ന് ക്ഷേത്ര ദര്‍ശനം നടത്തുന്നതും ലളിതാ സഹസ്രനാമം ചൊല്ലുന്നതും ചൊവ്വാദോഷത്തിന് പരിഹാരമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :