13) മലവിസര്‍ജ്ജനത്തിന് കക്കൂസ് ഉപയോഗിക്കുക. അവിടെ ഈച്ച വന്നിരുന്ന് രോഗം പകര്‍ത്തുകയില്ല. കക്കൂസ് ഇല്ലാത്തിടത്ത് കുഴികളില്‍ വിസര്‍ജ്ജനം ചെയ്ത് മീതെ മണ്ണിടുക.
14) ഭക്ഷണത്തിനു മുമ്പും മലവിസര്‍ജ്ജനത്തിനു ശേഷവും കൈ സോപ്പിട്ടു കഴുകുക.
15) പാത്രങ്ങള്‍ കഴുകുന്നതിന് ക്ളോറിനേറ്റ് ചെയ്ത വെള്ളം മാത്രം ഉപയോഗിക്കുക.
ഉപയോഗിച്ചു വരുന്ന കിണര്‍ ശുദ്ധീകരിക്കുന്നവിധം
ആദ്യമായി കിണറ്റിലെ വെള്ളത്തിന്‍റെ അളവ് കണ്ടുപിടിക്കുന്നു. കിണറ്റിലെ വെള്ളത്തിന്‍റെ അളവ് കണ്ടുപിടിച്ച ശേഷം ആനുപാതികമായി വേണം ബ്ലീച്ചിംഗ് പൌഡര്‍ കലര്‍ത്താന്‍. 1000 ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കുന്നതിന് 2.5 ഗ്രാം ബ്ളീച്ചിംഗ് പൗഡര്‍ ഉപയോഗിക്കണം.
കിണറ്റില്‍ ബ്ളീച്ചിംഗ് പൗഡര്‍ കലക്കുന്ന രീതി
വെള്ളത്തിന്‍റെ അളവിനനുസരിച്ച് ബ്ളീച്ചിംഗ് പൗഡര്‍ ഒരു ബ-ക്ക-റ്റി-ലെ-ടു-ത്ത് കുറേ വെള്ള-മൊ-ഴി-ച്ചു കല-ക്കി കുഴ-മ്പു-രൂ-പ-ത്തി-ലാ-ക്കു-ക. ബ-ക്ക-റ്റി-ന്‍റെ മുക്കാല്‍-ഭാ-ഗ-ം വെള്ള-മൊ-ഴി-ച്ചു നന്നാ-യി കല-ക്കി-യ-ശേഷം 10 മിനിട്ട് ആ ലായനിയെ അടിയാന്‍ വയ്ക്കുക. തെളിഞ്ഞ ക്ളോറിന്‍ജലം മറ്റൊരു ബക്കറ്റില്‍ ഒഴിച്ചു കിണറ്റിലെ ജലനിരപ്പിനു താഴെ ഇറക്കി ശക്തിയായി പൊക്കുകയും താഴ്ത്തുകയും ചെയ്തു മുഴുവന്‍ ക്ളോറിന്‍ ലായനിയും ജലത്തില്‍ കലര്‍ത്തുക. 30 മിനിട്ടു കഴിയുമ്പോഴേക്കും ക്ളോറിന്‍ ജലവുമായി പൂര്‍ണമായി പ്രതിപ്രവര്‍ത്തിക്കുന്നു. അതിനുശേഷം വെള്ളം ഉപയോഗയോഗ്യമാണ്.
കുടിവെള്ളത്തിന്‍റെ കാര്യത്തിലെന്നപോലെ ഭക്ഷണപാനീയങ്ങളുടെ കാര്യത്തിലും ശുചിത്വം പാലിക്കേണ്ടതാണ്. ഭക്ഷണവും മറ്റും വൃത്തിയായ സാഹചര്യങ്ങളില്‍ വേണം പാകം ചെയ്യാനും സൂക്ഷിക്കാനും. പാകം ചെയ്തയുടനെ ചൂടോടെ ഉപയോഗിച്ചാല്‍ ഭക്ഷണത്തിലൂടെ ഉണ്ടാകുന്ന രോഗസംക്രമണം ഒഴിവാക്കാവുന്നതാണ്.