നന്നായി ഉറങ്ങു, ചര്‍മ്മം സംരക്ഷിക്കു

WEBDUNIA|
ഉറക്കം ഒരു ദിവ്യ ഔഷധമാണ്. ശരീരത്തിനും മനസ്സിനും നന്നായി ഉറങ്ങിയാല്‍ ചര്‍മ്മ സൗന്ദര്യം വര്‍ദ്ധിപ്പിക്കാനാവുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

തണുപ്പുണ്ടാകുന്ന ശരീരത്തിലാണ് ചര്‍മ്മം ഏറ്റവും ഭീഷണി നേരിടുന്നത്. അതിനാല്‍ ഇക്കാലത്ത് ചര്‍മ്മത്തിന് പ്രത്യേക പരിചരണം വേണം. വരണ്ട കാലാവസ്ഥ, കാറ്റ്, തണുപ്പ് എന്നിവയെല്ലാം ചര്‍മ്മത്തിലെ ഈര്‍പ്പം ഇല്ലാതാക്കുന്നു.

വരണ്ട ചര്‍മ്മമുള്ളവര്‍ ചര്‍മ്മം ഉണങ്ങിപ്പോകാതെ കാക്കുകയാണ് വേണ്ടത്. എണ്ണ തേയ്ച്ചുകുളി ഒഴിവാക്കണം. എണ്ണ ശരീരത്തിലെ ജലത്തിന്‍റെ അംശം കുറയ്ക്കുന്നതിനാലാണ് ഈ നിഷ്കര്‍ഷം. സോപ്പിനു പകരം ചെറുപയര്‍പൊടി ഉപയോഗിക്കുന്നതാണ് നല്ലത്.

എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ക്ക് വീര്യം കുറഞ്ഞ സോപ്പ് ഉപയോഗിക്കാം. അധികം വെയിലേല്‍ക്കാതെയും ശ്രദ്ധിക്കണം.

ആഹാരക്രമം:

പഴവര്‍ഗ്ഗങ്ങള്‍ കൂടുതല്‍ കഴിക്കണം. ചര്‍മ്മാരോഗ്യത്തെ സംരക്ഷിക്കും -- വിറ്റാമിനുകളും ധാതുക്കളും പഴവര്‍ഗ്ഗങ്ങളില്‍ ധാരളമുണ്ട്. പച്ചക്കറി കഴിക്കുന്നതും ധാരാളം വെള്ളം കുടിക്കുന്നതും ചര്‍മ്മ ഭംഗി കൂട്ടുന്നു.

ചര്‍മ്മാരോഗ്യ ജ-ീവകങ്ങളായ എ മത്സ്യ എണ്ണ, മുട്ടയുടെ മഞ്ഞ, ഇലക്കറികള്‍, സസ്യ എണ്ണ എന്നിവയില്‍ ധാരാളമുണ്ട്.

വ്യായാമം വേണമെന്ന് ആയുര്‍േവദം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :