ഡയറ്റിംഗ് അധികമായാല്‍

കടുത്ത ഡയറ്റിംഗ് രോഗപ്രതിരോധസംവിധാനത്തെ തകരാറിലാക്കുന്നു.

WEBDUNIA|
കടുത്ത ഡയറ്റിംഗിലൂടെ തൂക്കം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അസുഖങ്ങള്‍ വരാന്‍ സാദ്ധ്യതയുണ്ടെന്ന് ആരോഗ്യറിപ്പോര്‍ട്ടുകള്‍ പറയുന്നു. ഡയറ്റിംഗ് സെല്ലുകളുടെ രോഗപ്രതിരോധശേഷിയെ കുറയ്ക്കുകയാണത്രേ.

രോഗത്തെ പ്രതിരോധിക്കാനുള്ള കഴിവിനെ മന്ദീഭവിപ്പിക്കുകയോ ഇല്ലാതാക്കുകയോ ചെയ്യാന്‍ തക്ക കാരണമാണത്രേ അമിത ഡയറ്റിംഗ്. അനുദിനം മലിനീകരിക്കപ്പെടുന്ന പരിസ്ഥിതി ഈ സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു.

ഇത്തരം രോഗാവസ്ഥകളെ ചെറുക്കാന്‍ വേണ്ടത്ര കരുത്ത് ആരിജ്ജിക്കേണ്ട സമയത്ത് കടുത്ത ഡയറ്റിംഗ് രോഗപ്രതിരോധസംവിധാനത്തെ മൊത്തം തകരാറിലാക്കുന്നു.

അമിതഭക്ഷണം കഴിക്കുന്നവര്‍ കുറച്ചുനന്നായി വ്യായാമം ചെയ്താല്‍ തൂക്കം കുറയുന്നതിനൊപ്പം ശരീരത്തിന്‍റെ ശേഷിയും വര്‍ദ്ധിക്കും. സ്ഥിരമായി പട്ടിണി കിടന്നുകൊണ്ടുള്ള തടി കുറയ്ക്കല്‍ കൂടുതല്‍ അപകടം ക്ഷണിച്ചുവരികയേ ഉള്ളു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :