ചുവപ്പ് വീഞ്ഞ് ഹൃദയത്തിനും ഉത്തമം

T SASI MOHAN|
ചുവപ്പു വീഞ്ഞ് കുടിക്കുന്നത് നിങ്ങളുടെ ഹൃദയത്തിന് മാത്രമല്ല, ശ്വാസകോശത്തിനും ഉത്തമമെന്ന് വിഗദ്ധര്‍ അഭിപ്രായപ്പെടുന്നു.

ചുവപ്പ് വൈനില്‍ അടങ്ങിയിരിക്കുന്ന ഒരു ജൈവപദാര്‍ത്ഥം ശ്വാസനാളവീക്കം, എംഫിസിമിയ എന്നീ രോഗങ്ങളെ ചെറുക്കാന്‍ കെല്‍പ്പുള്ളതാണത്രെ. ചുവന്ന മുന്തിരിയുടെ തൊലിയില്‍ കണ്ടുവരുന്ന റെസ്വെറാട്രോള്‍ എന്ന പദാര്‍ത്ഥം ശ്വാസകോശങ്ങളിലെത്തുന്ന രാസപദാര്‍ത്ഥങ്ങളുടെ അളവിനെ കുറയ്ക്കുമെന്ന് പഠനം തെളിയിക്കുന്നു.

വീഞ്ഞുകള്‍ ധാരാളമായി ഉപയോഗിക്കുന്ന ഫ്രാന്‍സില്‍ ഹൃദ്രോഗികള്‍ കുറവാണെന്ന് പഠനം പറയുന്നു. ബ്രിട്ടീഷ് തോറാസിക് സൊസൈറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നത് വീഞ്ഞ് ശ്വാസകോശങ്ങളിലെ രാസവസ്തുക്കളുടെ അളവിനെ കുറക്കുമെന്നു തന്നെയാണ്.

15 പുകവലിക്കാരുടെ സാമ്പിളുകളില്‍ റെസ്വെറാട്രോള്‍ ചേര്‍ത്ത് നടത്തിയ പരിശോധനയില്‍ ശ്വാസകോശജ്വലനത്തിന് കാരണമാവുന്ന ഇന്‍റര്‍ലൂക്കിന്‍ 8 എന്ന രാസപദാര്‍ത്ഥത്തിന്‍െറ അളവില്‍ 94 ശതമാനത്തോളം കുറവ് രേഖപ്പെടുത്തിയതായി തെളിഞ്ഞു.

റെസ്വെറാട്രോള്‍ ഒരിക്കലും ശ്വാസകോശത്തിലുണ്ടായ കേടുപാടുകള്‍ ഭേദമാക്കുന്നില്ല. എന്നാല്‍ ആ കേടുപാടുകളെ അപകടകരമായ അവസ്ഥയിലെത്തുന്നത് റെസ്വെറാട്രോള്‍ തടയുന്നു- ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :