1. മറ്റുള്ളവ
  2. ആരോഗ്യം
  3. നുറുങ്ങുകള്‍
  4. Work from home and belly fat

അരമണിക്കൂര്‍ കൂടുമ്പോള്‍ ഇങ്ങനെ ചെയ്യുക; ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവര്‍ അറിയാന്‍

ലാപ് ടോപ്പിന് മുന്നില്‍ മണിക്കൂറുകളോളം ഇരിക്കുമ്പോള്‍ യുവാക്കളും യുവതികളും നേരിടുന്ന പ്രധാന പ്രശ്നമാണ് കുടവയര്‍

Belly Fat
ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരില്‍ കുടവയറിനു സാധ്യത കൂടുതലാണ്. ഒറ്റ ഇരിപ്പിന് മണിക്കൂറുകളോളം തുടര്‍ച്ചയായി ജോലി ചെയ്യുന്ന ശീലം ഒഴിവാക്കുകയാണ് അത്തരക്കാര്‍ ചെയ്യേണ്ടത്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കുടവയറിനെ പ്രതിരോധിക്കാന്‍ സാധിക്കും. 
 
ലാപ് ടോപ്പിന് മുന്നില്‍ മണിക്കൂറുകളോളം ഇരിക്കുമ്പോള്‍ യുവാക്കളും യുവതികളും നേരിടുന്ന പ്രധാന പ്രശ്നമാണ് കുടവയര്‍. കുറേ നേരം ലാപ് ടോപ്പിന് മുന്നില്‍ ഒരേ പൊസിഷനില്‍ ഇരിക്കുമ്പോള്‍ അതിവേഗം വയര്‍ ചാടും. ടട
 
ഈ പ്രതിസന്ധി മറികടക്കാന്‍ ചെറിയ കുറുക്കുവഴിയുണ്ട്. ഓരോ അരമണിക്കൂറിലും ലാപ്ടോപ്പിന് മുന്നില്‍ നിന്ന് എഴുന്നേറ്റ് വീടിനുള്ളില്‍ തന്നെ അല്‍പ്പം നടക്കുക. അരമണിക്കൂര്‍ ഇടവേളയില്‍ നിര്‍ബന്ധമായും ഇത് ചെയ്യണം. ഇരിക്കുന്നതിന്റെ പൊസിഷന്‍ ഇടയ്ക്കിടെ മാറ്റുന്നതും നല്ലതാണ്. ജോലിക്കിടെ ഇടയ്ക്കിടെ ഉലാത്തുന്നത് ഓരുപരിധിവരെ അമിതമായ വയര്‍ ചാടലിനു പരിഹാരമാണ്. വീട്ടില്‍ ഒന്ന് പരീക്ഷിച്ചു നോക്കൂ...
About Writer
രേണുക വേണു
അടുത്ത ലേഖനം
Pooping: ദിവസവും ടോയ്‌ലറ്റില്‍ പോകണോ?