ദന്തസംരക്ഷണത്തിന് ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 23 മെയ് 2023 (20:59 IST)
വളരെ പ്രധാനപ്പെട്ടതാണ് പല്ലുകളുടെ ആരോഗ്യം . ദഹന വ്യവസ്ഥയില്‍ പ്രധാന പങ്കാണ് വായ്ക്കുള്ളത്. അതില്‍ പല്ലകളുടെ പങ്ക് നിസാരമല്ല. ആരോഗ്യമുള്ള പല്ലുകള്‍ക്ക് ആദ്യം വേണ്ടത് ശരിയായ പരിപാലനമാണ്. ശുചിത്വത്തിനാണ് അതില്‍ പ്രധാന പങ്ക്. അതുപോലെ തന്നെ പല്ലുകളുടെ ആരോഗ്യത്തിന് സഹായിക്കുന്ന ഭക്ഷണസാധനങ്ങളുമുണ്ട്. ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പല്ലുകളുടെ ആരോഗ്യം വര്‍ധിപ്പിക്കും. അതില്‍ പ്രധാനമാണ് പാലും പാലുല്‍പ്പന്നങ്ങളും.

ഇവയില്‍ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പഴങ്ങള്‍, പച്ചക്കറികള്‍, ആപ്പിള്‍, സ്‌ട്രോബെറി, ഇലക്കറികള്‍, നട്‌സ്, വെള്ളരിക്ക തുടങ്ങിയവയും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :