jibin|
Last Modified ശനി, 10 നവംബര്‍ 2018 (12:30 IST)
ജീവിതശൈലി രോഗങ്ങളുടെ ഭാഗമായിരിക്കുകയാണ് അമിതവണ്ണവും കുടവയറും. മാനസികമായും ശാരീരികമായും ഒരാളുടെ മാനസികാവസ്ഥ തകര്‍ക്കുന്നതാണ് അമിതവണ്ണം. സ്‌ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ ഈ അവസ്ഥയ്‌ക്ക് ഇരയായിട്ടുണ്ട് ഇന്ന്.
ഭക്ഷണ രീതികളും വ്യായാമം ഇല്ലായ്‌മയുമാണ് പൊണ്ണത്തടിക്ക് പ്രധാന കാരണമാകുന്നതെങ്കിലും ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇക്കാര്യത്തില്‍ നിന്ന് രക്ഷനേടാം. ഭക്ഷണക്രമത്തില്‍ മാറ്റം കൊണ്ടുവരുക എന്നതാണ് ഏറ്റവും പ്രധാനം.
മധുരമുള്ളതും എണ്ണ അടങ്ങിയതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയാണ് ആദ്യം വേണ്ടത്. പ്രഭാതഭക്ഷണം നിര്‍ബന്ധമായും കഴിക്കുകയും രാത്രി വൈകിയുള്ള ഭക്ഷണം കഴിക്കല്‍ അവസാനിപ്പികുകയും വേണം.
തടി കൂടുതലുള്ളവര്‍ രാത്രി 8 മണിക്ക് മുമ്പ് തന്നെ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം.
കൂള്‍ ഡ്രിംഗ്‌സ് ഒഴിവാക്കുകയും ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും വേണം. സാല്‍മണ്‍, സാര്‍ഡിയന്‍ പോലുള്ള മീനിന്റെ എണ്ണ കുടവയര്‍ കുറയ്‌ക്കാന്‍ ഏറെ നല്ലതാണ്.
ഭക്ഷണ ക്രമത്തില്‍ മാറ്റം വരുത്തുന്നതിനൊപ്പം വ്യായാമത്തിലേര്‍പ്പെടുകയും വേണം. ആരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം പല വിധത്തിലുള്ള മാനസിക സംഘര്‍ഷങ്ങള്‍ കുറയ്‌ക്കാന്‍ കഴിയുന്ന ഒന്നാണ് വ്യായാമം ഇല്ലായ്‌മ. രോഗങ്ങളില്‍ നിന്നും മുക്തി നേടുന്നതിനും ശരീരത്തിന്റെ ക്ഷമത വര്‍ദ്ധിപ്പിക്കാനും ചിട്ടയായ വ്യായാമത്തിന് സാധിക്കും.