ശ്രീനു എസ്|
Last Modified വ്യാഴം, 29 ജൂലൈ 2021 (13:00 IST)
പഴമക്കാരുടെ അഭിപ്രായത്തില്‍ ഭക്ഷണം കഴിക്കുന്നതിന് ചില ചിട്ടകളൊക്കെയുണ്ട്. ആദരപൂര്‍വം ചെയ്യേണ്ട കാര്യമാണ് ഭക്ഷണം കഴിക്കല്‍. ഭക്ഷണം ഒരിക്കലും തറയുല്‍ വീഴ്ത്തുവാന്‍ പാടില്ല. കൂടാതെ ആവശ്യത്തിനുള്ള ഭക്ഷണം രണ്ടുതവണയായി വേണം കഴിക്കേണ്ടത്. എച്ചില്‍ കൈ ഉണങ്ങാനും അനുവദിക്കരുത്.
ശബ്ദം ഉണ്ടാക്കി വെള്ളം കുടിക്കാനോ ഉച്ചത്തില്‍ ഏമ്പക്കം വിടാനോ പാടില്ല. കൂടാതെ വായില്‍ വച്ച ഭക്ഷണം ഇലയിലോ തറയിലോ ഇടാനും പാടില്ല. ആഹാരം കഴിക്കുന്നതിനിടയില്‍ എഴുന്നേറ്റ് പോയ ശേഷം വീണ്ടും വന്നിരുന്ന് കഴിക്കാനും പാടില്ല. ദിവസത്തില്‍ ഒരു നേരമെങ്കിലും ആഹാരം കഴിച്ചിരിക്കണമെന്നതാണ് നിയമം.