പുതിനയുടെ പുതിയ വിശേഷങ്ങള്‍, ഒപ്പം പുതിന ചട്നി റെസിപ്പിയും!

പുതിന, ചട്‌നി, പാചകം, സ്ത്രീ, Pudina, Chatni, Cooking, Woman
BIJU| Last Modified ബുധന്‍, 3 ഒക്‌ടോബര്‍ 2018 (14:36 IST)
ഒരു സംഭവമാണ്. വളരെ രുചികരമായ വിഭവങ്ങള്‍ക്ക് ഒന്നാന്തരം ചേരുവയാണ് പുതിന. അതുകൊണ്ടുള്ള ആരോഗ്യഗുണങ്ങള്‍ അതിലുമേറെ.

ദഹനത്തിന് ഒന്നാന്തരം ഐറ്റമാണ് പുതിന. ഭക്ഷണത്തില്‍ പുതിന ചേര്‍ത്താല്‍ അത് ദഹനക്രിയയ്ക്ക് അങ്ങേയറ്റം സഹായകരമാണ്.
ശ്വസനപ്രക്രിയയ്ക്ക് പുതിന കഴിക്കുന്നത് ഗുണം ചെയ്യും. ആസ്‌ത്‌മ രോഗികള്‍ക്ക് പുതിന നല്‍കുന്ന ആശ്വാസം ചെറുതല്ല.

ജലദോഷവും തുമ്മലും ശ്വാസം മുട്ടലുമൊക്കെയുണ്ടെങ്കില്‍ അതിന് പുതിനയോളം നല്ലൊരു ഔഷധമില്ല. തലവേദനയ്ക്കുള്ള പല ആയുര്‍വേദ മരുന്നുകളിലെയും ഒരു പ്രധാന ചേരുവ പുതിനയാണ്. പല്ല് വേദനയ്ക്ക് പരിഹാരമായും പല്ല് വൃത്തിയായി സൂക്ഷിക്കുന്നതിനും പുതിന നല്ലതാണ്.

അമിതവണ്ണം കൊണ്ട് കഷ്ടപ്പെടുന്നവര്‍ ആഹാരത്തില്‍ പുതിനയെയും ഉള്‍പ്പെടുത്തിയാല്‍ ഫലം വേഗം കാണാം. അമിതഭാരം കുറയ്ക്കാന്‍ പുതിന ഉപയോഗിക്കാം. ഓര്‍മ്മശക്തിക്കും പുതിന നല്ല ഔഷധമാണ്.

വളരെ എളുപ്പം തയാറാക്കാനാവുന്ന ഒരു വിഭവമാണ് ചട്നി. പല പച്ചക്കറികള്‍ ഉപയോഗിച്ച് ചട്നി ഉണ്ടാക്കാന്‍ കഴിയും. അത്തരത്തില്‍ ഒന്നാണ് പുതിന ചട്‌നി.

ചേര്‍ക്കേണ്ടവ:

പുതിയിന ഇല - ഒരു കെട്ട്
തേങ്ങ - അരമുറി ചിരകിയത്
പച്ചമുളക് - അഞ്ചെണ്ണം
കടുക് - ഒരു ടീസ്പൂണ്‍
ചെറുനാരങ്ങാ നീര് - ഒരു സ്പൂണ്‍
എണ്ണ - ഒരു സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്

ഉണ്ടാക്കേണ്ട വിധം:

പുതിയിന ഇല, തേങ്ങ, പച്ചമുളക്, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി അരയ്ക്കുക. ശേഷം എണ്ണ നന്നായി ചൂടാക്കി കടുക് ഇടുക. അവ പൊട്ടിക്കഴിയുമ്പോള്‍ അരച്ച ചേരുവ ഇതുമായി യോജിപ്പിച്ച് ഇളക്കുക. പിന്നീട് ചേറുനാരങ്ങ നീര്‍ ഒഴിച്ചു കഴിഞ്ഞാല്‍ പുതിന ചട്നി തയ്യാര്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :