ക്യാൻസർ തടയാൻ നാരങ്ങയുടെ തൊലി: പഠനം പറയുന്നത് ഇങ്ങനെ

ക്യാൻസർ തടയാൻ നാരങ്ങയുടെ തൊലി: പഠനം പറയുന്നത് ഇങ്ങനെ

Rijisha M.| Last Modified ബുധന്‍, 21 നവം‌ബര്‍ 2018 (11:02 IST)
'ക്യാൻസർ' എന്ന് കേൾക്കുമ്പോൾ തന്നെ എല്ലാവർക്കും ഭയമാണ്. ചികിത്സയ്‌ക്കായി പല പരീക്ഷണങ്ങളും നടത്തുന്നതും അതുകൊണ്ടുതന്നെയാണ്. ഈ രോഗത്തെ സംബന്ധിച്ച് ഇപ്പോഴും പഠനങ്ങൾ നടന്നുവരികയാണ്. മാറാരോഗം എന്ന പേര് പതിയെ മാറിവരികയുമാണ്.

എന്നാൽ പുതിയ പഠനം പറയുന്നത് ഇങ്ങനെയാണ്. നാരങ്ങയുടെ പുറം തൊലി തടയാൻ ഉത്തമമാണെന്നാണ് വിദഗ്ധർ പറയുന്നത്.

നാരങ്ങയുടെ തൊലിയിൽ നിന്ന് വേർതിരിച്ച സത്തിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങളാണ് രക്താർബുദ വിഭാഗത്തിൽപ്പെടുന്ന ലിംഫോമയെ തടയുന്നതെന്നാണ് പഠനം സൂചിപ്പിക്കുന്നത്.

വ്യത്യസ്തങ്ങളായ ഏഴുതരം നാരങ്ങകളുടെ പുറംതോടിൽനിന്നുള്ള സത്തുപയോഗിച്ചാണ് ലിംഫോമ കോശങ്ങളിലാണ് പരീക്ഷണം നടത്തിയത്. അതിൽ സിട്രസ് റെറ്റിക്കുലേറ്റ എന്ന ഓറഞ്ചിന് ലിംഫോമ കോശങ്ങളെ പ്രതിരോധിക്കാൻ കഴിയുമെന്ന് ഗവേഷകർ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :