1. മറ്റുള്ളവ
  2. ആരോഗ്യം
  3. നുറുങ്ങുകള്‍
  4. How to remove gray hair?

അകാല നരയാണോ പ്രശ്‌നം? വെറും അഞ്ച് മിനിറ്റിൽ പരിഹാരമിതാ...

അകാല നരയാണോ പ്രശ്‌നം? വെറും അഞ്ച് മിനിറ്റിൽ പരിഹാരമിതാ...

അകാല നര
വളരെ ചെറുപ്പത്തിൽ തന്നെ മുടി നരക്കുന്നത് പലർക്കും ഒരു പ്രശ്‌നമാണ്. അതിന് പരിഹാരം കാണാൻ പലതും പരീക്ഷിച്ച് പരാചയപ്പെട്ടവരും ഉണ്ട്. എന്നാൽ ഇതിന് പ്രധാന കാരണം നമ്മുടെ ആരോഗ്യത്തിൽ നമ്മൾ ശ്രദ്ധിക്കുന്നില്ല എന്നതുതന്നെയാണ്. 
 
ഉറക്കം, കഴിക്കുന്ന ഭക്ഷണം, തലയിൽ ഉപയോഗിക്കുന്ന എണ്ണ, മദ്യപാനം എന്നിവയൊക്കെ അകാല നരയ്‌ക്ക് കാരണമായേക്കാം. കഴിക്കുന്ന ഭക്ഷണത്തിൽ കൂടുതലായും പച്ചക്കറികളും മത്സ്യവും മാംസവും ഉൾപ്പെടുത്താൻ ശ്രദ്ധിക്കേണ്ടത് വളരെ അത്യാവശ്യമാണ്. 
 
തലയിൽ ഉപയോഗിക്കുന്ന എണ്ണ ബദാം എണ്ണയാണെങ്കിൽ അത് അത്രയും നല്ലതാണ്. കൃത്യ സമയത്തിനുള്ള ഉറക്കവും അകാല നര ഇല്ലാതാക്കാൻ സഹായിക്കും. മദ്യപാന ശീലം ഉണ്ടെങ്കിൽ അത് കുറക്കേണ്ടത് അത്യാവശ്യമാണ്. മുടി നരക്കുന്നതിന് മാത്രമല്ല പ്രായം തോന്നിപ്പിക്കുന്നതിനും ഈ ശീലം കാരണമായേക്കാം.
 
ഇനി അകാല നര ഉണ്ടായതാണ് പ്രശ്‌നമെങ്കിൽ നെല്ലിക്കയും തൈരും ചേർത്തുള്ള മിക്‌സ് തലയിൽ തേച്ച് പിടിപ്പിച്ചാൽ അകാല നര മാറാനും പിന്നീട് വരാതിരിക്കാനും സഹായകരമാകും. വെറും അഞ്ച് മിനിറ്റ് സമയം കൊണ്ട് പ്രതിവിധി ഉണ്ടാക്കാം.
About Writer
Rijisha M.
അടുത്ത ലേഖനം
വീട്ടമ്മമാരുടെ ലൈംഗിക ജീവിതം: ഇതാ ചില ടിപ്പുകള്‍ !