സന്തോഷകരമായി സെക്‌സ് ആസ്വദിക്കാന്‍ ഇക്കാര്യങ്ങള്‍ ഒഴിവാക്കാം; പങ്കാളിയുടെ താല്‍പര്യങ്ങളും അറിഞ്ഞിരിക്കണം

നെല്‍വിന്‍ വില്‍സണ്‍| Last Modified വ്യാഴം, 3 ജൂണ്‍ 2021 (20:31 IST)

ദമ്പതികള്‍ക്കിടയില്‍ പലപ്പോഴും നേരിടുന്ന പ്രധാന പ്രശ്‌നമാണ് സന്തോഷകരമായി സെക്‌സ് ആസ്വദിക്കാന്‍ സാധിക്കാത്തത്. സന്തോഷകരമായി സെക്‌സ് ആസ്വദിക്കാന്‍ ഒഴിവാക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇതൊക്കെ അത്ര വലിയ കാര്യമാണോ എന്നു തോന്നുമെങ്കിലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ പലര്‍ക്കും ഇത് പാരയാകാറുണ്ട്.

സ്വയംഭോഗം ഒഴിവാക്കാം

ദാമ്പത്യ ജീവിതത്തില്‍ തടസക്കാരനാകുന്നത് പലപ്പോഴും സ്വയം ഭോഗമാണ്. സ്വയംഭോഗം ശീലമുള്ളവര്‍ അത് ഒഴിവാക്കുന്നതാണ് നല്ലത്. സ്വയംഭോഗം ചെയ്യുമ്പോള്‍ ശരീരത്തില്‍ ഉല്പാതിപ്പിക്കപ്പെടുന്ന ഡൊപമിന്‍ എന്ന ഹോര്‍മോണ്‍ ലൈംഗികതയുടെ ഹരം കെടുത്തം. സ്വയംഭോഗം ചെയ്താല്‍ പിന്നീട് പങ്കാളിയുമായി സന്തോഷത്തോടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിരക്തി തോന്നിയേക്കാം.

മദ്യപാനവും പുകവലിയും ഒഴിവാക്കാം

മദ്യപാനത്തിനും പുകവലിക്കും ലൈംഗികതയില്‍ എന്ത് കാര്യം എന്ന് ചോദിക്കരുത്. ഇവ രണ്ടും ലൈംഗിക ബന്ധത്തില്‍ ഗുരുതരമായ പ്രശ്‌നങ്ങല്‍ ഉണ്ടാക്കും. അമിതമായ പുകവലി ലൈംഗിക വിരക്തിക്ക് കാരണമാകും. മാത്രമല്ല സ്ത്രീകളിലെ പുകവലി യോനീമുഖം വരണ്ടതാക്കും.

സ്മാര്‍ട്ട് ഫോണുകള്‍ വേണ്ട

കിടപ്പുമുറികളിലും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം പാരയായേക്കും. പങ്കാളിയുമായി തുറന്ന മനസോടെ സംസാരിക്കാനും സ്‌നേഹത്തോടെ പെരുമാറാനും ഉപയോഗിക്കേണ്ട സമയമാണ് ഇത്. ആ സമയത്ത് സ്മാര്‍ട്ട് ഫോണ്‍ അമിതമായി ഉപയോഗിക്കുന്നത് സന്തോഷകരമായ ലൈംഗിക ബന്ധത്തിനു തിരിച്ചടിയാകും.

പങ്കാളികളെ മനസിലാക്കണം

സെക്‌സില്‍ ഏര്‍പ്പെടുമ്പോള്‍ പങ്കാളികളുടെ താല്‍പര്യങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കണം. പങ്കാളികളുടെ ലൈംഗിക താല്‍പര്യങ്ങള്‍ പരസ്പരം അറിഞ്ഞിരിക്കണം. മാനസികമായി അടുപ്പമുണ്ടെങ്കില്‍ മാത്രമേ ഏറ്റവും സന്തോഷത്തോടെ സെക്‌സ് ആസ്വദിക്കാന്‍ കഴിയൂ.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :