നെല്‍വിന്‍ വില്‍സണ്‍|
Last Modified വ്യാഴം, 3 ജൂണ്‍ 2021 (16:44 IST)
ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്കെല്ലാം കൂടുതല്‍ രുചി നല്‍കുന്നതില്‍ ഉള്ളിക്കുള്ള സ്വാധീനം വളരെ വലുതാണ്. ബീഫ് കറിക്കു മുകളില്‍ ഉള്ളി കുനുകുനാ അരിഞ്ഞിട്ട് കഴിച്ച് നോക്കിയിട്ടുണ്ടോ? നല്ല സ്വാദാണ്. എന്നാല്‍, ഉള്ളി അരിയുന്നത് പലപ്പോഴും നമുക്ക് വലിയ ടാസ്‌കാണ്. ഒരു ചെറിയ കഷണം ഉള്ളി അരിഞ്ഞെടുക്കുമ്പോഴേക്കും കണ്ണില്‍ നിന്ന് വെള്ളം വരാന്‍ തുടങ്ങും. ഉള്ളി അരിയുമ്പോള്‍ കരയാതിരിക്കാന്‍ എന്ത് വേണം? ഇതാ ചില കുറുക്കുവഴികള്‍
ഉള്ളി അരിയുമ്പോള്‍ കണ്ണില്‍ നിന്നു വെള്ളം വരുന്നത് ഒഴിവാക്കാന്‍ കൂളിങ് ഗ്ലാസ് ധരിക്കാവുന്നതാണ്. പലരും ഈ രീതി പ്രയോഗിക്കുന്നുണ്ട്. ഉള്ളി ഫ്രിഡ്ജില്‍വച്ച് തണുപ്പിച്ച ശേഷം അരിയാനെടുക്കുന്നതും കണ്ണില്‍ നിന്നു വെള്ളം വരുന്നത് ഒഴിവാക്കാന്‍ സഹായിക്കും. എന്നാല്‍, കൂടുതല്‍ നേരം ഫ്രീസറില്‍വച്ച് തണുപ്പിക്കരുത്. അങ്ങനെ വന്നാല്‍ അരിയാന്‍ ബുദ്ധിമുട്ടും. മറ്റൊരു പ്രായോഗികമായ വഴി തൊലി കളഞ്ഞ ശേഷം ഉള്ളി പത്തോ പതിനഞ്ചോ മിനിറ്റ് വെള്ളത്തില്‍ ഇട്ടുവയ്ക്കുന്നതാണ്. അപ്പോള്‍ ഉള്ളിയിലെ രാസവസ്തുക്കള്‍ വെള്ളത്തില്‍ അലിഞ്ഞുചേരുകയും പ്രയാസപ്പെടാതെ ഉള്ളി അരിയാന്‍ സഹായിക്കുകയും ചെയ്യും. വെള്ളത്തില്‍ ഇട്ട ശേഷം അരിയുന്ന ഉള്ളിക്ക് രുചി അല്‍പ്പം കുറയുമെന്ന് മാത്രം. പാചകം ചെയ്യുമ്പോള്‍ കൂളിങ് ഗ്ലാസ് ധരിക്കുന്നതും നല്ലതാണ്. ഉള്ളി അരിയാന്‍ മൂര്‍ച്ച കൂടിയ കത്തി ഉപയോഗിക്കുന്നതും നല്ലതാണ്.